പാറ്റ്ന: ബീഹാര്‍ രാഷ്ട്രീയത്തിലെ ഗതിമാറ്റത്തില്‍ വിയര്‍ത്തുകുളിക്കുകയാണ് മുഖ്യമന്ത്രിയും ഐക്യജനതാ ദള്‍ നേതാവുമായ നിതീഷ് കുമാര്‍. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ അത്ര ചെറുതൊന്നുമല്ല.
കഴിഞ്ഞയാഴ്ചയാണ് കിഷന് ഗഞ്ജിലെ ലോക്സഭാ സ്ഥാനാര്‍ഥി അഖ്തറുള്‍ ഇമാന് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കിഷന്ഗഞ്ജിലെ, വിജയ സാധ്യത ഏറെയുള്ളയാളായിരുന്നുവത്രേ ഇമാന്. ഇതോടെ ഇവിടെ സ്ഥാനാര്‍ഥിയില്ലാതായി.
പത്രിക പിന്‍വലിക്കാനുള്ള സമയം കൂടി കഴിഞ്ഞ ശേഷമാണ് ഇമാെന്റ പിന്മാറ്റം. മുസ്ലിം വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് പിന്മാറ്റമെന്നാണ് പറയുന്നതെങ്കിലും ഇത് മുസ്ലിം സമുദായത്തിന് തെറ്റായ സൂചനയാണ് നല്‍കിയത്. ഇത് കിഷന് ഗഞ്ജില്‍ മാത്രമല്ല, മൂന്ന്, നാല് ഘട്ട വോട്ടെടുപ്പ് നടക്കുന്ന മിക്ക മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പിനെ ബാധിക്കും. മറ്റു പല മണ്ഡലങ്ങളിലും ഇമാന്റെ ചുവടു പിടിച്ച് സ്ഥാനാര്‍ഥികള്‍ പിന്മാറാന് ഒരുങ്ങുന്നുണ്ടെന്നാണ് സൂചനകള്‍.
ഇതുകൊണ്ടും തീര്‍ന്നില്ല പ്രശ്നങ്ങള്‍. ബന്ധുക്കളായ എതിര്‍പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പല എംഎല്‍എമാരും പ്രചാരണത്തിന് ഇറങ്ങിയതാണ് മറ്റൊരു വിഷയം. കഴിഞ്ഞ ദിവസം എതിര് പാട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ഇറങ്ങിയതിന് മൂന്ന് വനിതാ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
രേണുകുമാരി കുശ്വ, പൂനംദേവി യാദവ്, സുജാതാ ദേവി എന്നിവരെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സസ്പെന്‍ഡു ചെയ്തത്. പാര്‍ട്ടി എംഎല്‍എ അനു ശുക്ല വൈശാലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഇറങ്ങിയതും ചില്ലറ പ്രശ്നമല്ല പാര്‍ട്ടിയില്‍ ഉണ്ടാക്കിയിരിക്കുന്നത്.
ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയിലും ബിജെപിയിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് ലഘൂകരിച്ച് തലയൂരാനാണ് നിതീഷിെന്റ ശ്രമം. മോദി അധികാരത്തില്‍ വന്നാല്‍ നിതീഷിെന്റ പാര്‍ട്ടി പിളരുമെന്ന ആഭ്യൂഹം നാട്ടിലെങ്ങും പരക്കുന്നുണ്ട്. ഇത് പാര്‍ട്ടിക്കുണ്ടാക്കുന്ന തലവേദന വളരെ വലുതാണ്. തെരഞ്ഞെടുപ്പില്‍ തെന്റ പാര്‍ട്ടിയേക്കാള്‍ കരുത്ത് ലാലുവിെന്റ ആര്‍ജെഡിക്കു ലഭിച്ചാലും വിന നിതീഷിനാണ്. ഇക്കുറി മുസ്ലിം വോട്ട് കൂടുതല്‍ ആര്‍ജെഡിക്കു ലഭിക്കുമെന്നാണ് സര്‍വ്വേകള്‍ ചൂണ്ടിക്കാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: