ന്യൂദല്‍ഹി: ബിജെപിയുടെ അഭ്യുദയകാംഷികളാണെന്നു പറഞ്ഞ് ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ നിര്‍ത്തണമെന്ന് മോദി. പാര്‍ട്ടി മുന്പോട്ടുവയ്ക്കുന്ന വികസനം, സദ്ഭരണം എന്നീ വിഷയങ്ങളില്‍ നിന്ന് മാറിയുള്ള പ്രസ്താവനകള്‍ നല്ലതല്ല. അത്തരം നിരുത്തരവാദപരമായ പ്രസ്താവനകളെ താന്‍ അംഗീകരിക്കുന്നുമില്ല. അത്തരം പ്രസ്താവനകളില്‍ നിന്ന് അവര്‍ പിന്മാറണം. മോദി ട്വിറ്ററില്‍ കുറിച്ചു.
മുസ്ലിങ്ങള്‍ക്കെതിരെ വര്‍ഗീയ വിദ്വേഷം വമിക്കുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. മോദിയെ പിന്തുണയ്ക്കാത്തവരെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് ബിജെപി നേതാവ് ഗിരിരാജ് സിംഗ് പറഞ്ഞതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസ്താവനയെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്ററില്‍ മോദി ആരുടേയും പേര് എടുത്തു പറഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: