ന്യൂദല്‍ഹി: മോദിക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ലേഖനമയച്ച മുംബൈ സെനൃ സേവ്യേഴ്സ് കോളേജ് പ്രിന്‍സിപ്പല്‍ ഫ്രേസര്‍ മസ്കരാനസിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നുകാട്ടിയാണ് പാര്‍ട്ടി മഹാരാഷ്ട്ര ഘടകം പരാതി നല്‍കിയത്.
ഗുജറാത്ത് വികസനം പൊള്ളയാണ്, യുപിഎ സര്‍ക്കാരിെന്റ പദ്ധതികള്‍ നല്ലതാണ്, കുത്തക മൂലധനവും വര്‍ഗീയ ശക്തികളും തമ്മിലുള്ള ഐക്യം അധികാരത്തില്‍ വരുന്നത് രാജ്യത്തിലെ ജനാധിപത്യത്തിന് ആപത്താണ് എന്നൊക്കെയാണ് പ്രിന്‍സിപ്പല്‍ ലേഖനമെഴുതി കുട്ടികള്‍ക്ക് ഇ മെയിലില്‍ അയച്ചത്.
ഒരു സ്ഥാപനത്തിെന്റ മേധാവി, ഔദ്യോഗിക വെബ്സൈറ്റ് ദുരുപയോഗം ചെയ്യാന്‍ പാടില്ലായിരുന്നു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അതുല്‍ ഭട്ട്ഖാല്ക്കര് പറഞ്ഞു. എന്നാല്‍ പ്രിന്‍സിപ്പല്‍ തെന്റ നടപടി ന്യായീകരിച്ചു. വോട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് പ്രിന്‍സിപ്പല്‍മാര്‍ ചെയ്യുന്ന സാധാരണ നടപടിയാണെന്നാണ് വിശദീകരണം. നടപടിയെ ബിജെപി എതിര്‍ത്തു. വ്യക്തികളുടെ ജനാധിപത്യപരമായ അവകാശത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ഇവിടെ അതല്ല, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി ആ പദവി ദുരുപയോഗം ചെയ്ത് ലേഖനമയക്കുകയാണ് ചെയ്തത്. സാധാരണ ഇത്തരം സ്ഥാപനങ്ങള്‍ രാഷ്ട്രീയം കളിക്കാറില്ല. ബിജെപി വക്താവ് നിര്‍മ്മലാ സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: