തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചര്‍ച്ചകളില്‍ കൃഷിയെപ്പറ്റി കാര്യമായി ഒന്നും പറഞ്ഞു കേട്ടില്ല.ഇന്ത്യയിലെ ജോലിക്കാരില്‍ പകുതിയിലേറെപ്പേരും കൃഷിക്കാരാണ്. ദരിദ്രരും ഭൂരഹിതരുമാണ് ഇവരില്‍ കൂടുതലും. വിലക്കയറ്റത്തെക്കുറിച്ച് സകലരും പറയുന്നുണ്ട്.എന്നാല്‍ കാര്‍ഷിക ഉല്പാദനം കൂട്ടി വിലക്കയറ്റം എങ്ങനെ പിട
90കള്‍ മുതല്‍ 2012വരെ ഓരോ സംസ്ഥാനവും ഇക്കാര്യത്തില്‍ എന്തു ചെയ്തുവെന്ന് പരിശോധിക്കുക നല്ലതായിരിക്കും. രാജ്യത്തൊട്ടാകെ 2.9 ശതമാനമായിരുന്നു90കളിലെ കാര്‍ഷിക ഉല്പാദനം. 2000കളില്‍ ഇത് 3.3 ശതമാനമായതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ നിന്നുള്ള കണക്ക് പറയുന്നു. 2000കളില്‍ ഗുജറാത്താണ് ഏറ്റവും വളര്‍ച്ചയുണ്ടാക്കിയ സംസ്ഥാനം, പ്രതിവര്‍ഷം 9.8 ശതമാനം വളര്‍ച്ച. തൊണ്ണൂറുകളില്‍ ഗുജറാത്തില്‍ ഇത് വെറും രണ്ടു ശതമാനമായിരുന്നു.ടൈംസ് ഓഫ് ഇന്ത്യയില്‍ ഗുലാത്തി എഴുതിയ ലേഖനത്തില്‍ പറയുന്നു. ഇന്ത്യയിലെ ശരാശരിയുടെ മൂന്നിരട്ടിയാണ് ഗുജറാത്തിലെ കാര്‍ഷിക വളര്‍ച്ച.
കേരള മോഡല്‍
അതിനാല്‍ കാര്‍ഷിക രംഗത്ത് ഗുജറാത്തിലേത് മാതൃകാ വളര്‍ച്ച തന്നെയാണ്. ഈ മാതൃകയെ കേരളാ മോഡലുമായി നമുക്ക് താരതമ്യം ചെയ്യാം. കേരളത്തില്‍ 2000കളില്കാര്ഷിക വളര്‍ച്ച വട്ടപ്പൂജ്യമായിരുന്നു. തൊണ്ണൂറുകളില്‍ ഇത് 1.3 ശതമാനമായിരുന്നു. 2000ല്‍ കാര്‍ഷിക വളര്‍ച്ച താഴേക്ക് പോയി പൂജ്യത്തില്‍ എത്തിയെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ നിന്നുള്ള കണക്കില്‍ പറയുന്നത്.2000ല്യു.പിയിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും എല്ലാം കാര്‍ഷിക വളര്‍ച്ച മൂന്നു ശതമാനത്തിലും താഴെയാണ്. ഗുജറാത്തിനു പുറമേ കാര്‍ഷിക രംഗത്ത് നല്ല നേട്ടം കൈവരിച്ചത് രാജസ്ഥാന്(9.6 ശതമാനം) ഛത്തീസ്ഗഡ്(8.9) മധ്യപ്രദേശ്( 7.4) ജാര്‍ഖണ്ഡ്(6.9) എന്നീ സംസ്ഥാനങ്ങളാണ്. മഴ കൂടുതല്‍ ലഭിച്ചതോ ഒന്നുമല്ല ഗുജറാത്തിലെ കാര്‍ഷിക വളര്‍ച്ചയ്ക്കു കാരണം. അതാണ് ഗുജറാത്ത് അത്ഭുതം.ജനാഭിമുഖ്യമുള്ള നയമാണ് പ്രധാന കാരണം.ഭൂഗര്‍ഭ ജലശേഖരം വര്‍ദ്ധിപ്പിക്കുന്നതു മുതല്‍ നര്‍മ്മദയിലെ ജലം ഉപയോഗിക്കുന്നതു വരെ കാര്ഷികോല്പാദനം കൂടാന്‍ കാരണമാണ്. ഗ്രാമീണ മേഖലകളില്‍ മുടക്കമില്ലാതെ വൈദ്യുതി നല്കുന്ന ജ്യോതിഗ്രാം പദ്ധതി,കൃഷി മഹോല്‍സവങ്ങള്‍, നിത്യേന അഭിവൃദ്ധിയിലായിരുന്ന പാലുല്പാദനം, നല്ല ഗുണനിലവാരമുള്ള റോഡുകള്‍ തുടങ്ങിയവയെല്ലാം കാര്‍ഷിക ഉല്പാദനം മെച്ചപ്പെടാന്‍ സഹായിച്ചു.ഇവ ഗ്രാമീണ ജനതയുടെ വരുമാനം വര്‍ദ്ധിപ്പിച്ചു. രാഷ്ട്രീയ നിറമോടെ കാര്യങ്ങളെ നോക്കിക്കാണുന്നവര്‍ തങ്ങള്‍ക്ക് വേണ്ട കണക്ക് വര്‍ഷം നോക്കി തപ്പിയെടുത്ത് ഉപയോഗിക്കും. എന്നാല്‍ ഇന്ത്യയിലെകൃഷി മെച്ചമാക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഗുജറാത്തില്‍ ഒരു വ്യാഴവട്ടത്തിലേറെയായി നടക്കുന്ന കാര്യങ്ങള്‍ അവഗണിക്കാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: