ശ്രീമതി പ്രിയങ്ക വാദ്ര രാഷ്ട്രീയത്തില്‍ ഇല്ലെന്നാണ് അവകാശപ്പെടുന്നതെങ്കിലും അമ്മയെയും സഹോദരനെയും അവരവരുടെ മണ്ഡലങ്ങളില്‍ അവര്‍ സഹായിക്കുന്നുണ്ട്. തന്റെ ഭര്‍ത്താവ് ശ്രീ. റോബര്‍ട്ട് വാദ്രയെക്കുറിച്ച് നടത്തിയ വ്യക്തിപരമായ അധിക്ഷേപം തന്നെ വല്ലാതെ വേദനിപ്പിച്ചു എന്ന് ഇന്നലെ അവര്‍ അഭിപ്രായപ്പെട്ടിരുന്നു. വാദ്രയുടെ ബിസിനസ് നിക്ഷേപങ്ങള്‍ പണ്ടുമുതല്ക്കേ വിവാദം സൃഷ്ടിച്ചവയാണ്. പ്രഥമദൃഷ്ട്യാ ഈ നിക്ഷേപങ്ങളെല്ലാം മൂലധനമില്ലാത്തവയും എന്നാല്‍ അഭൂതപൂര്‍വ്വമായ ലാഭം നേടുന്നവയുമാണ്. പല നിക്ഷേപങ്ങളുടെയും സത്യാവസ്ഥ ഇപ്പോഴും വെളിപ്പെടുത്തിയിട്ടുമില്ല.
വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഒഴിവാക്കണമെന്ന ശ്രീമതി. വാദ്രയുടെ അഭിപ്രായം വളരെ ശരിയാണ്. അവരുടെ രാഷ്ട്രീയ സുഹൃത്തുക്കളും ഈ കാര്യം മനസ്സിലാക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ഇതു മനസ്സിലാക്കിയിരുന്നെങ്കില്‍ അവരുടെ സഹോദരന് നരേന്ദ്രമോഡിയെക്കുറിച്ച് ശൈശവ വിവാഹവുമായി ബന്ധപ്പെടുത്തി പ്രസ്താവന നടത്തില്ലായിരുന്നു. വ്യക്തിപരമായ കാര്യങ്ങളില്‍ ഗവണ്മെന്റ് ഇടപെടുന്നു എന്ന ആക്ഷേപത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അഹമ്മദാബാദിലെ ഒരു സ്ത്രീക്ക് സഹായം നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. നരേന്ദ്രമോദിക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ തെളിവില്ല എന്നു കോടതികള്‍ പ്രസ്താവിച്ചിട്ടും കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി കോണ്‍ഗ്രസ് തെറ്റിദ്ധാരണ പരത്തുകയും കേസ് വളച്ചൊടിക്കുകയുമാണ് ചെയ്യുന്നത്. മകളുടെ വാക്കുകള്‍ അമ്മ ശ്രദ്ധിച്ചിരുന്നെങ്കില്‍ ശ്രീ. മോദിയെ മരണത്തിന്റെ വ്യാപാരി? എന്ന് അവര്‍ വിളിക്കില്ലായിരുന്നു.
വ്യക്തിപരമായി തേജോവധം ചെയ്യുന്നത് ഒഴിവാക്കണമെന്ന ശ്രീമതി വാദ്രയുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. സഹാനുഭൂതി ആദ്യം ആരംഭിക്കേണ്ടത് സ്വന്തം വീട്ടില്‍ നിന്നു തന്നെയായിരിക്കണമെന്നാണ് അവര്‍ക്ക് നല്‍കാനുള്ള എന്റെ ഉപദേശം.
എ.എ.പിയുടെ മതനിരപേക്ഷത
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പി. ഉയര്‍ന്ന സ്ഥാനമാണ് നേടിയതെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടിക്ക് വലിയ ക്ഷീണം സംഭവിക്കാന്‍ പോവുകയാണ്. എ.എ.പി. ഭരണം ഡല്‍ഹിയില്‍ വിപത്ത് സൃഷ്ടിക്കുകയുണ്ടായത്. അതിന്റെ ഡല്‍ഹിഭരണം രാഷ്ട്രീയ സാഹസികത നിറഞ്ഞതായിരുന്നു. ആദര്‍ശരാഷ്ട്രീയം എന്നത് പാര്‍ട്ടിക്കുള്ളില്‍ മാത്രം ഒതുങ്ങിയതും വോട്ടുനേടാന്‍ ലക്ഷ്യമിട്ടുള്ളതുമായിരുന്നു. എ.എ.പിയുടെ മതനിരപേക്ഷ സ്വഭാവം മാറ്റണമെന്നും കൂടുതല്‍ വര്‍ഗ്ഗീയ പരിവേഷം പാര്‍ട്ടിക്കു നല്‍കണമെന്നും എ.എ.പി.യിലെ തന്നെ ഒരു വനിതാ അംഗം അവരുടെ സഹായികളോട് ഈയിടെ പറയുകയുണ്ടായി. ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഒരിക്കലും സ്വകാര്യ സംഭാഷണവേളയില്പ്പോലും പറയാന്‍ പാടില്ല. ഈ പ്രസ്താവന അവരുടെ മാനസികാവസ്ഥ വ്യക്തമാക്കുന്നതാണ്. ഇതെല്ലാം കാണിക്കുന്നത് ആ പാര്‍ട്ടിയുടെ കപട ആദര്ശവാദത്തെയാണ്. ഇതുവഴി ആ പാര്‍ട്ടിയുടെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണ്.
ഹമ്പ്റ്റി ഡമ്പ്റ്റി
ലൂയിസ് കാരളിന്റെ രചനയായ ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡില്‍ ഹമ്പ്റ്റി ഡമ്പ്റ്റി വളരെ നീചമായി പറയുകയുണ്ടായി, ഞാന്‍ ഒരു വാക്ക് ഉപയോഗിക്കുമ്പോള്‍ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെയാണ് ഉപയോഗിക്കുന്നത്. അത് കുറച്ചോ കൂടുതലോ ഉപയോഗിക്കാറില്ല- ആലീസ് (വണ്ടര്‍ലാന്റ്) പറഞ്ഞു. ഒരു ചോദ്യത്തിന് പല രീതിയില്‍ ഉത്തരം നല്കാന് കഴിയും- ഹമ്പ്റ്റി ഡമ്പ്റ്റിയുടെ മറുപടി ഇങ്ങനെയായിരുന്നു, ആ ചോദ്യം നിങ്ങളുടെ മാസ്റ്ററില്‍ നിന്നുമാണ് ലഭിക്കേണ്ടത്.
കേന്ദ്ര ഗവണ്മെന്റിന്റെ നിര്‍ദ്ദേശാനുസരണം വസ്തുക്കളുടെ മേലുള്ള നികുതി നടപ്പിലാക്കിയത് ക്യാപ്ടന്റെ സമ്മതത്തോടുകൂടിയാണെന്ന എന്റെ വെളിപ്പെടുത്തലിനെതിരെ എന്നെ അദ്ദേഹം വിശേഷിപ്പിച്ചത് മൂന്നാംകിട നുണയനെന്നാണ്. ചീഫ് സെക്രട്ടറിയാണ് ഇത്തരത്തിലുള്ള നികുതി സമ്പ്രദായം നടപ്പിലാക്കിയത് എന്ന രസകരമായ വാദമാണ് ഇപ്പോള്‍ അദ്ദേഹത്തിനു പറയാനുള്ളത്. കേന്ദ്ര ഗവണ്മെന്റിന്റെ നിര്‍ദ്ദേശമനുസരിച്ച് വസ്തുക്കളുടെ നികുതി പിരിച്ചുകൊള്ളാമെന്ന് ക്യാപ്ടന് അമരിന്ദര്സിംഗ് 2006 ഡിസംബര്‍ 7ന് അനുവാദം നല്‍കിയതിന്റെ സമ്മതപത്രം ഞാന്‍ ഹാജരാക്കുകയുണ്ടായി. ഹമ്പ്റ്റി ഡമ്പ്റ്റി ഒരു കരാറില്‍ ഒപ്പിടുമ്പോള്‍ താന്‍ അത് യഥാര്‍ത്ഥത്തില്‍ നടത്തിയില്ല എന്നാണ് പറയുന്നത്. അതുപോലെ 1984-ലെ ലഹള ജഗദീഷ് ടൈറ്റ്ലര്‍ക്ക് പങ്കില്ല എന്നു പറഞ്ഞശേഷം വീണ്ടും അതിനെ തിരുത്തി പറയുകയും ചെയ്യുന്നു. ഹമ്പ്റ്റി ഡമ്പ്റ്റിക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ സ്ഥാനമില്ല, അത് വെറും സാങ്കല്പികം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: