ന്യൂദല്‍ഹി: തെന്റ കൈവശമുണ്ടായിരുന്ന പത്തു ലക്ഷം രൂപയുടെ റെയില്‍വേ ബോണ്ട് കാണാതായെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ. ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് വാങ്ങിയ നികുതി രഹിത കടപ്പത്രമാണ് കാണാതായത്. തെരഞ്ഞെടുപ്പിെന്റ തെരക്കിലും ബഹളത്തിലും ഇവ കാണാതാകുകയായിരുന്നുവത്രേ. റായ് ബറേലിയില്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയ്ക്ക് ഒപ്പം സ്വത്തുവിവരം സംബന്ധിച്ച് നല്കിയ സത്യവാങ്ങ്മൂലത്തില്‍ ബോണ്ടിെന്റ കാര്യം പറയുന്നുണ്ട്. ഇവയ്ക്കു പകരം ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും അവര്‍ റെയില്‍വേയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. തനിക്ക് ഒന്‍പതു കോടിയുടെ സ്വത്തുണ്ടെന്നാണ് സോണിയ സത്യവാങ്ങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്.
പത്തു ലക്ഷത്തിെന്റ മൂല്യമുള്ള ആയിരം കടപ്പത്രങ്ങളാണ് കാണാതായത്. ഇവ കാണാതായ കാര്യം കാട്ടി റെയില്‍വേ പരസ്യവും നല്‍കിയിട്ടുണ്ട്. ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്കുന്നതിനു മുന്‍പ് സാധാരണ നല്‍കുന്നതാണ് പരസ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: