ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഗാസിയാബാദ് സ്ഥാനാര്‍ത്ഥിയുമായ ഷാസിയ ഇല്‍മി വര്‍ഗീയത പ്രസംഗിച്ചതിലല്ല, ആ വീഡിയോ പുറത്തു വിട്ടതിലാണ് പാര്‍ട്ടിക്ക് പരാതി!! 80 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ആ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ആരാണ്. ആം ആദ്മി ചോദിക്കുന്നു.
തെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങള്‍ വര്‍ഗീയമായി ചിന്തിച്ച് വോട്ടുചെയ്യണമെന്നാണ് കഴിഞ്ഞ ദിവസം ഷാസിയ ഇല്‍മി പ്രസംഗിച്ചത്. പ്രസംഗം വന്‍ വിവാദമായപ്പോഴാണ് ഇത്തരമൊരു ചോദ്യവുമായി അവര്‍ ഇറങ്ങിയത്.
വര്‍ഗീയ രാഷ്ട്രീയത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും, എന്നാല്‍ വിവാദ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ ആരാണ് പുറത്തുവിട്ടതെന്നും ആം ആദ്മി ചോദിക്കുന്നു. ഇത്തരം വര്‍ഗീയ രാഷ്ട്രീയത്തെ തങ്ങള്‍ എതിര്‍ക്കുന്നു. ജനങ്ങളിലും പാര്‍ട്ടി അനുയായികളിലും ആശങ്കയുണ്ടാക്കുന്ന അതിരൂക്ഷമായ ഇത്തരമൊരു പ്രസ്താവനയെ അനുകൂലിക്കുന്നില്ല. പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു.
80സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങളുടെ ബാക്കിയുള്ള ഭാഗങ്ങള്‍ മറച്ചുവെച്ചാണ് പുറത്തുവിട്ടിരിക്കുന്നതെന്നാണ് അവരുടെ ആരോപണം. പ്രസംഗമല്ല മറിച്ച് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടവരാണ് യഥാര്‍ത്ഥ പ്രശ്നക്കാരെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു. ദൃശ്യങ്ങള്‍ ആരാണോ പുറത്തുവിട്ടത് അവര്‍ അതിന്റെ പൂര്‍ണരൂപം ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍മീഡിയക്കു കൈമാറണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ തയ്യാറായെങ്കിലും വീഡിയോ ദൃശ്യങ്ങള്‍ നിഷേധിക്കാന്‍ പാര്‍ട്ടി ഇതുവരെ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: