ന്യൂദല്‍ഹി: മുസ്ലിങ്ങള്‍ക്ക് നാലര ശതമാനം അധിക സംവരണം ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസിെന്റ പുതിയ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. മറ്റു പിന്നോക്ക ജാതിക്കാര്‍ക്കുള്ള സംവരണത്തില്‍ നിന്ന് മുസ്ലിങ്ങള്‍ക്ക് നാലര ശതമാനം നീക്കിവെക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
തെരഞ്ഞെടുപ്പ് പാതിയിലേറെ കഴിഞ്ഞ ശേഷം തിടുക്കത്തില്‍ രണ്ടാമതൊരു പ്രകടനപത്രിക തട്ടിക്കൂട്ടിയതും അതില്‍ മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതും തോല്‍വി മുന്നില്‍ കണ്ടാണെന്ന് ഉറപ്പ്. ഏതുവിധേനയും മുസ്ലിം വോട്ടുകള്‍ തട്ടിയെടുക്കാനുള്ള അവസാനശ്രമമാണ് ഇതിനു പിന്നില്‍.
മാര്‍ച്ച് 26-ന് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. ഇതിനകം ആറു ഘട്ട തെരഞ്ഞെടുപ്പും കഴിഞ്ഞു.പരാജയം ഉറപ്പായതോടെയാണ് അടുത്ത മൂന്നു ഘട്ടങ്ങളില്‍ ഏതു വിധേനയും മുസ്ലിം വോട്ട് സമാഹരിക്കാന്‍ ലക്ഷ്യമിട്ട് കുതന്ത്രം മെനഞ്ഞത്.
പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് ഒരു നിശ്ചിതശതമാനം സംവരണമുണ്ട്. ഇതില്‍ നിന്ന് നാലര ശതമാനം മുസ്ലിങ്ങള്‍ക്ക് നീക്കിവെക്കുമെന്നാണ് പ്രഖ്യാപനം.
ഇതിനെതിരെ വിവിധ ദളിത് സംഘടനകളില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞു.
യുപിയിലും ബീഹാറിലും ഇതുവഴി വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സംവരണം, വിദ്യാര്‍ത്ഥികള്‍ക്ക് സംവരണ ആനുകൂല്യം എന്നീ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ന്യൂനപക്ഷങ്ങള്‍ക്കായി മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ ന്യൂനപക്ഷ വോട്ടിനുവേണ്ടി മറ്റ് സമൂഹങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: