ഇന്ത്യന്‍ നേവിയില്‍ നിന്നും വിരമിച്ച ശൈലേഷ് പാണ്ഡെ ഒന്നാന്തരം ബ്ലോഗെഴുത്തുകാരനാണ്, നല്ല സഞ്ചാരിയാണ്. ഗുജറാത്ത് വികസനത്തേപ്പറ്റിയുള്ള ശൈലേഷിന്റെ ബ്ലോഗ് ശ്രദ്ധയില്‍പ്പെട്ട നരേന്ദ്രമോദി നേരിട്ട് വിളിച്ച് സംസ്ഥാനത്തിന്റെ വികസനപദ്ധതികള്‍ ജനങ്ങളിലേക്കെ ത്തിക്കുന്നതിലുള്ള നന്ദി അറിയിച്ചതോടെ ശൈലേഷ് മോദിയുടെ ഫാനായി. ഇതു ഒരുവര്‍ഷം മുമ്പത്തെ കഥ.
ഇന്ന് ശൈലേഷ് മിഷന് 272+ എന്ന ക്യാമ്പയിന്റെ ഭാഗമായി വാരാണസിയിലുണ്ട്. 8 മാസം മുമ്പ് തന്നെ ഇവര്‍ വാരാണസിയില്‍ ജോലി തുടങ്ങിയിരുന്നു. മോദി വാരാണസിയിലാണ് മത്സരിക്കുന്നതെന്ന് ഔദ്യോഗികമായി തീരുമാനിക്കുന്നതിന് ഏഴ് മാസം മുമ്പുതന്നെ. ശൈലേഷ് പാണ്ഡെയ്ക്കാണ് വാരണാസിയിലെ മിഷന് 272+ ന്റെ പൂര്‍ണ്ണ ചുമതല.
കഴിഞ്ഞ സപ്തംബര്‍ മുതല്‍ മിഷന് 272+ പ്രവര്‍ത്തകര്‍ വാരാണസിയിലുണ്ട്. ലോക്സഭാ മണ്ഡലത്തിലെ 1,562 ബൂത്തുകളിലും പ്രത്യേകം കമ്മറ്റികളുണ്ടാക്കി ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് മോദിയുടെ വിജയമെന്ന ദൗത്യവുമായാണ് ശൈലേഷ് പാണ്ഡെയും സംഘവും മുന്നോട്ടു പോകുന്നത്. ബിജെപി ഐ.ടി സെല്ലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മിഷന് 272+ എന്ന പ്രവര്‍ത്തനത്തേപ്പറ്റി ശൈലേഷ് പാണ്ഡെ വിവരിച്ചു.
നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദത്തിലേക്കെത്തിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നവര്‍ 78200 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ മാത്രം മതി. മിഷന് 272+ പ്രവര്‍ത്തകര്‍ തിരിച്ച് ബന്ധപ്പെടും. പിന്നീട് ഇവര്‍ക്ക് പ്രവര്‍ത്തിക്കേണ്ട ബൂത്ത് ഏതെന്ന് നിശ്ചയിച്ചു നല്‍കും. ഇത്തരത്തില്‍ അയ്യായിരത്തിലധികം പേര് ആറേഴു മാസമായി വാരാണസിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ബൂത്തു തിരിച്ചുള്ള വോട്ടര്‍മാരുടെ ലിസ്റ്റ് തയ്യാറാക്കിയ ശേഷം ഇവരെ നേരില്‍ക്കാണുകയും പട്ടികയില്‍ പേരില്ലാത്തവരുടെ പേരുള്പ്പെടുത്തുകയുമെല്ലാം ഇവരുടെ ചുമതലയാണ്. ഒരാഴ്ചയായി മൂവായിരത്തോളം പുതിയ പ്രവര്‍ത്തകരും മിഷന്റെ ഭാഗമായി മാറിയെന്ന് ശൈലേഷ് പറഞ്ഞു.
ബിജെപിയുമായി യാതൊരുബന്ധവുമില്ലാത്ത സാധാരണവോട്ടര്മാരാണ് മിഷന് 272+ ദൗത്യത്തിലുള്ളത്.
ബനാറസ് ഹിന്ദുയൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളും വലിയ തോതില്‍ മിഷന് 272+ ന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവധി ദിനങ്ങളില്‍ ഇവര്‍ സമീപ ഗ്രാമങ്ങളിലേക്ക് പോകും. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ വോട്ടവകാശമില്ലെന്ന് ധരിക്കുന്ന വോട്ടര്‍മാര്‍ ഗ്രാമങ്ങളില്‍ വളരെയേറെയുണ്ടെന്ന് ബിഎച്ച്യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ഇവരെ മറ്റു തിരിച്ചറിയല്‍ രേഖകളേപ്പറ്റി ബോധവല്‍ക്കരിക്കുകയാണ് ശ്രമകരമായ ദൗത്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുകുറഞ്ഞ ബൂത്തുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തനവും നടത്തുന്നുണ്ട്. ഗ്രാമങ്ങളിലെ ജനങ്ങളുടെ അടിയന്തിരാവശ്യങ്ങളെന്തൊക്കെയെന്ന് ചോദിച്ചറിയും. പമ്പ്സെറ്റ്, വൈദ്യുതി കണക്ഷന് തുടങ്ങിയവയുടെ അപേക്ഷാ ഫോറം വിതരണം ചെയ്യും.ബിജെപിയുടേയും ആര്‍എസ്എസ്-സംഘപരിവാര്‍ പ്രവര്‍ത്തകരുടേയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാതെ തികച്ചും പുറത്തുനിന്നുള്ള അംഗങ്ങളാണ് മിഷന് 272+ലുള്ളത്.
വാരണാസിയിലെ ഐറ്റി സെല്‍ ഓഫീസില്‍ ശൈലേഷുമായി സംസാരിക്കുന്നതിനിടെ മിഷന് 272+ല്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചെത്തിയ മിസംഗട്ടെന്ന സമീപഗ്രാമത്തിലെ ചന്ദന്‍ എന്ന യുവാവിനേയും പരിചയപ്പെട്ടു. ശൈലേഷും സംഘവും പ്രവര്‍ത്തന രീതികള്‍ ചന്ദന്‍ വിശദീകരിക്കുകയും വാരാണസിക്ക് അടുത്തുള്ള മറ്റൊരു ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷന് 272+ടീമിനോടൊപ്പം ചേരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വളരെ ശാസ്ത്രീയമായ രീതിയിലാണ് വാരാണസിയില്‍ ബിജെപിയുടെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്കൊപ്പം പോകുന്ന അപൂര്‍വ്വ കാഴ്ച പോലും വാരാണസിയില്‍ കാണാന്‍ സാധിച്ചു.
അഞ്ചു ലക്ഷത്തോളം പേര് റോഡ്ഷോയുടെ ഭാഗമായെന്നാണ് ബിജെപിയുടെ ഔദ്യോഗിക സ്ഥിരീകരണം. വാരാണസിയില്‍ താമസിക്കുന്ന പഞ്ചാബികളും തമിഴരും ബീഹാറികളും ഗുജറാത്തികളും മഹാരാഷ്ട്രക്കാരുമെല്ലാം അവരുടെ പരമ്പരാഗത വസ്ത്രധാരണത്തോടെ റോഡ്ഷോയില്‍ അണിചേര്‍ന്നതും മോദിയുടെ ജനപിന്തുണയുടെ വ്യക്തമായ തെളിവായി. മിഷന് 272+ ടീം മാസങ്ങളായി വാരാണസിയില്‍ നടത്തിയ അടിസ്ഥാന പ്രവര്‍ത്തനത്തിന്റെ കൂടി വിജയമാണ് കാശിയെ കാവിയണിയിച്ച് അവിസ്മരണീയമായി മാറിയ നരേന്ദ്രമോദിയുടെ റോഡ്ഷോ.
വാരാണസിയില്‍ നിന്നും എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: