ന്യൂദല്‍ഹി: അധികാരത്തില്‍ വന്നാല്‍ മോദി സര്‍ക്കാരില്‍ ചേരാമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും കൊളംബിയ സര്‍വ്വകലാശാലയിലെ പ്രൊഫസറുമായ അരവിന്ദ് പനഗാരിയ.
മോദി നല്ലൊരു പ്രധാനമന്ത്രിയായിരിക്കും.നന്നായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുമായിരിക്കും അത്. ക്ഷണിച്ചാല്‍ ഞാന്‍ മോദി സര്‍ക്കാരില്‍ ചേരും.
പനഗാരിയയെ പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കാന്‍ തെന്റ അഭിപ്രായം തേടിയെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ജഗദീഷ് ഭഗവതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതേപ്പറ്റി പ്രതികരിക്കുകയായിരുന്നു പനഗാരിയ.ഇരുവരും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക മേഖലയെപ്പറ്റി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.മോദി പ്രധാനമന്ത്രിയായാല്‍ സമ്പദ്വ്യവസ്ഥ കരുത്താര്‍ജിക്കും. അവര്‍ പറഞ്ഞു.
നല്ല സര്ക്കാരില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. പനഗാരിയ പറഞ്ഞു. ഈ പോരായ്മ മോദിക്ക് പരിഹരിക്കാന്‍ കഴിയും.എന്‍ഡിഎയ്ക്ക് നല്ല ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷ. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: