ചണ്ഡീഗഡ്: അമ്മയും( സോണിയ) മോനും(രാഹുല്‍) ചേര്‍ന്നാണ് രാജ്യം തകര്‍ത്തതെന്ന് നരേന്ദ്രമോദി. നാം എപ്പോഴും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ ശപിക്കും, പഴിക്കും, എന്നാല്‍ യുപിഎയുടെ ദുര്‍ഭരണത്തിന് അമ്മയും മോനുമാണ് ഉത്തരവാദികള്‍. സോണിയയായിരുന്നു അക്ഷരാര്‍ഥത്തില്‍ ഭരിച്ചതെന്ന പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവിെന്റ പുസ്തകം പരാമര്‍ശിച്ച് മോദി പറഞ്ഞു. ഗുര്‍ദാസ്പൂരിലെ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മ മോന് സര്‍ക്കാരിനെ വോട്ട് ചെയ്ത് പുറത്താക്കാന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. പഞ്ചാബ് ബലിദാനികളുടെ നാടാണ്. അദ്ദേഹം പറഞ്ഞു. ധൈര്യശാലികളായ പഞ്ചാബി സൈനികര്‍ക്കും അധ്വാനികളായ കര്‍ഷകര്‍ക്കും അദ്ദേഹം അഭിവാദ്യം ചെയ്തു. ജയ് ജവാന്, ജയ് കിസാന്‍ എന്നതായിരുന്നു ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മുദ്രാവാക്യം. എന്നാല്‍ കുറച്ചുനാളായി ഇന്ത്യന്‍ സൈനികരുടെ തലയറുക്കുകയും ഭീകരാക്രമണത്തില്‍ അവരെ രക്തസാക്ഷികളാക്കുകയും ചെയ്യുന്നതാണ് നാം കാണുന്നത്.കര്‍ഷകര്‍ ജീവനൊടുക്കുന്നതാണ് നാം കേള്‍ക്കുന്നത് മോദി പറഞ്ഞു.
പാക്കിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്ന് ലഹരിവസ്തുക്കള്‍ എത്തിക്കുന്നതാണ് പഞ്ചാബ് നേരിടുന്ന ഒരു പ്രശ്നം.ഇത് പരിഹരിക്കാന്‍ പ്രധാന പരിഗണന നല്‍കും.പഞ്ചാബില്‍ നിന്നുള്ള ചില അമ്മമാര്‍ തന്നെ വന്നു കണ്ട് അവരുടെ മക്കള്‍ എങ്ങനെയാണ് ലഹരിമരുന്നുകള്‍ മൂലം മരിച്ചതെന്ന് വിവരിച്ചപ്പോള്‍ എനിക്ക് വലിയ വേദനയാണ് തോന്നിയത്.മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: