ഇന്നലെ നരേന്ദ്ര മോദി പഞ്ചാബില്‍ അഞ്ചു റാലികളെ അഭിസംബോധന ചെയ്തു. സംസ്ഥാന മുഖ്യമന്ത്രി പ്രകാശ്സിംഗ് ബാദലും ബിജെപി സംസ്ഥാന പ്രസിഡന്റ് കമല്‍ ശര്‍മ്മയും അദ്ദേഹത്തെ എല്ലാ റാലികളിലും അനുഗമിച്ചു. ഓരോ റാലിയിലും ജനസാന്നിദ്ധ്യം വമ്പിച്ചതായിരുന്നു. ഓരോ റാലികളുടെയും ആവേശവും ജനപങ്കാളിത്തവും ചേര്‍ന്ന് മുന്നേറ്റത്തിന്റെ പരകോടി തീര്‍ത്തു. മോദിയുടെ പഞ്ചാബ് പര്യടനം വമ്പിച്ച രാഷ്ട്രീയ മാറ്റങ്ങള്ക്കിടയാക്കിക്കഴിഞ്ഞു.
മോദിയുടെ സ്വാധീനം ഏറ്റവും പ്രസക്തവും സുവ്യക്തവുമായത് യുവാക്കള്‍ക്കിടയിലാണ്. യുവാക്കളെ സ്വാധീനിക്കാനും അവരില്‍ മാറ്റം വരുത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമാണ്. ദേശീയതലത്തില്‍ നിലവിലുള്ള ഭരണമില്ലായ്മയുടെ അന്തരീക്ഷത്തില്‍ അദ്ദേഹം പ്രതീക്ഷയുടെ കണികയായിരിക്കുകയാണ്.
ആ റാലികളില്‍ പങ്കെടുക്കാത്തവരും അതിന്റെ രഷ്ട്രീയ പ്രസക്തിയും പ്രേരണയും വിശകലനം ചെയ്യുന്നു. മോദിയുടെ സന്ദര്‍ശനം അമൃത്സറിന്റെ മനസു മുഴുവന്‍ കൈക്കലാക്കി. വാഗ്ദാനം ചെയ്യുന്നത് നല്കാന് പ്രാപ്തിയുള്ള നേതാവാണ് മോദിയെന്ന വിശ്വാസം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന വിശ്വാസത്തിന്റെ തോത് ഉയര്‍ത്താന്‍ അദ്ദേഹത്തിനായി. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലെ പ്രതീക്ഷയുള്ള വിഭാഗം അദ്ദേഹത്തിന്റെ പിന്നില്‍ അണിചേരുന്നു.
ജന. വി. കെ. സിംഗ് അമൃത്സറില്
എന്റെ ഒട്ടേറെ തെരഞ്ഞെടുപ്പു പരിപാടികളില്‍ ശ്രദ്ധേയമായത് വിമുക്തഭടന്മാരുടെ വമ്പിച്ച സമ്മേളനത്തെ മുന്‍ സൈനിക മേധാവി ജനറല്‍ വി.കെ. സിംഗ് അഭിസംബോധന ചെയ്തതതാണ്. ഈ പരിപാടിയുടെ സംഘാടകര്‍ കൂടിയായ ഒട്ടേറെ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ സക്രിയരായി മുമ്പുതന്നെ ഉണ്ടായിരുന്നു. ഒരു റാങ്ക് ഒരേ പെന്ഷന് പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാന പ്രാവര്‍ത്തികമാക്കുന്നതില്‍ വന്നിരിക്കുന്ന വീഴ്ചയില്‍ മുന്‍ സൈനികര്‍ ആകെ ക്ഷുഭിതരാണ്. ഈ പ്രഖ്യാപനം വന്നെങ്കിലും അതിന്റെ വിജ്ഞാപനം ഇനിയും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല.
ദേശീയ സുരക്ഷ പരമപ്രധാനമായി കണ്ടുപോന്നിരുന്ന, കാണുന്ന ഈ വിഭാഗം ജനതയെ സംബന്ധിച്ച് യുപിഎ സര്‍ക്കാര്‍ ദേശീയ സുരക്ഷക്കാര്യത്തില്‍ കാണിക്കുന്ന ദുര്‍ബലമായ നയം ഏറെ പ്രതിഷേധാര്‍ഹമാണ്. ഭൂരാഷ്ട്രീയത്തിന്റെ വിശകലനം നടത്തുമ്പോള്‍ വിലയിരുത്താന്‍ പ്രേരിപ്പിക്കുന്നത് ഇനി അതിര്‍ത്തിയില്‍ ഉണ്ടാകാന്‍ പോകുന്ന ഏതു സംഘര്‍ഷത്തിനും പാക്കിസ്ഥാന്-ചൈന അച്ചുതണ്ടിന്റെ ബലം ഉണ്ടായിരിക്കുമെന്നാണ്. നമ്മുടെ പ്രതിരോധ തയ്യാറെടുപ്പുകളും ആയുധസംഭരണവും ഏറെ ഗുരുതരമായ വീഴ്ചകള്‍ നേരിട്ടിട്ടുണ്ട്. എ.കെ. ആന്റണിയുടെ കീഴില്‍ പ്രതിരോധ മന്ത്രാലയം അക്ഷരാര്‍ത്ഥത്തില്‍ ദിശാബോധമില്ലാതെയും നിയന്ത്രണമില്ലാതെയും പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: