വാരാണസി: ഗംഗാ മാതാവ് വിളിച്ചു, ഈ പുണ്യനഗരത്തിലേക്ക് ഞാന്‍ വന്നുവെന്നാണ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയ സമയത്ത് മോദി പറഞ്ഞത്. ഗംഗാമാതാവ് എന്ന അര്‍ഥവത്തായ പ്രയോഗം വെറുംവാക്കല്ല… മനംനിറഞ്ഞുള്ള മോദിയുടെ ആ പ്രയോഗം അക്ഷരാര്‍ഥത്തില്‍ വാരാണസിക്കാരുടെയും ഹൃദയം നിറച്ചു… അത്രയ്ക്കാണ് അവര്‍ ദൈവമായ ഗംഗയെ ആരാധിക്കുന്നത്,നെഞ്ചേറ്റുന്നത്.മോദിയുടെ ആ വാക്കുകള്‍,കാശിക്കാരുടെ മനസില്‍ കടന്നുകയറി, ഒപ്പം മോദിയും.
ഇതുവഴി മോദി വിശ്വാസികളായ വാരാണസിക്കാരുടേയും ഗംഗയ്ക്കായി ഹൃദയം തുടിക്കുന്ന പരിസ്ഥിതി പ്രേമികളടേയും നദീയുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടേയും ശ്രദ്ധാകേന്ദ്രമായതായി പ്രമുഖ മാധ്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഗംഗയോടുള്ള മോദിയുടെ പ്രതിബദ്ധത പ്രശംസനീയമാണ്. ഒരു രാഷ്ട്രീയക്കാരന് രാഷ്ട്രീയമല്ലാതെ, ഗംഗയെപ്പറ്റി പറയുന്നത് കേള്‍ക്കാന്‍ സുഖമുണ്ട്. അദ്ദേഹത്തിെന്റ മനസില്‍ ഗംഗയ്ക്കു വേണ്ടി എന്തോ കരുതിവച്ചിട്ടുണ്ടെന്ന് തോന്നുന്നു. പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് ബി.ഡി ത്രിപാഠി പറയുന്നു. സബര്‍മതി പോലെ ഗംഗയും ശുചിയാക്കുമെന്നാണ് മോദി പറയുന്നത്. കൊള്ളാം, നടപ്പാക്കുംമുന്‍പ് വിശദമായ ഒരു പഠനം നടത്തണം.സബര്‍മതി വൃത്തിയാക്കിയ പരിചയം ഇവിടെ ഒരു മുതല്‍ക്കൂട്ടാകും. അദ്ദേഹം പറഞ്ഞു.
ഗംഗാവിഷയം എടുത്തതു വഴി മോദി സാമ്പത്തികം, സാമൂഹ്യശാസ്ത്രം,പരിസ്ഥിതി, ആത്മീയത എന്നിവയെല്ലാം സംയോജിപ്പിച്ചിരിക്കുകയാണ്. നമ്മുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് ഗംഗ. അത് നമ്മുടെ സാമൂഹ്യ, ആത്മീയ ജീവിതവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് യുകെ ചൗധരി പറഞ്ഞു.
ഗംഗയെ ബഹുമാനിച്ച മോദിയുടെ നടപടിയെ ഹൃദയംഗമമായി പ്രശംസിക്കുന്നു.സങ്കട മോചന് ക്ഷേത്ര മഹന്തും സങ്കട മോചന് ഫൗണ്ടേഷന് പ്രസിഡന്റുമായ വിശ്വംഭര്‍ നാഥ് മിശ്ര പറഞ്ഞു. ഗംഗയ്ക്കു വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരിതര സംഘടനയാണ് സങ്കട മോചന് ഫൗണ്ടേഷന്. വാരാണസിയില്‍ മോദിക്കെതിരെ മല്‍സരിക്കാന്‍ അജയ് റായ്യുടെ പേര് ഉയരും മുന്‍പ് ആദ്യം കോണ്‍ഗ്രസ് പരിഗണിച്ച പേര് വിശ്വംഭര്‍ നാഥ് മിശ്രയുടേതാണെന്ന് ഓര്‍ക്കുക..
2013ല്‍ മോദി വാരാണസിയില്‍ ചെന്ന സമയത്ത് സങ്കട മോചന് ക്ഷേത്രത്തില്‍ എത്തി മിശ്രയെ കണ്ട് ഗംഗയെ മാലിനീകരണത്തില് നിന്ന് മോചിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു.കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് യോഗത്തില്‍ ഗംഗയെ മാലിന്യമുക്തമാക്കുന്ന കാര്യം ഉന്നയിക്കുകയും ചെയ്തു.
ഞാന്‍ ഒരു ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ആത്മീയ തലസ്ഥാനമാണ് കാശി, എെന്റ അച്ഛെന്റ നാടായ വഡനഗറും വിശ്വനാഥെന്റ നാടാണ്, അവിടെ നിന്ന് അനവധി പേരാണ് കാശിയില്‍ വരുന്നത്… അന്ന് മോദി പ്രസംഗിച്ചിരുന്നു. സബര്‍മതീ തീരത്തു നിന്നാണ് മഹാത്മാഗാന്ധിയെ നാടിനു കിട്ടിയത്. ആ നദിയെ ഇന്ന് മലിനീകരണത്തില്‍ നിന്ന് മോചിപ്പിച്ചിരിക്കുന്നു. ഇന്ന് ഞാന്‍ ഗംഗാ മാതാവിെന്റ അനുഗ്രഹം തേടിയാണ് എത്തിയിരിക്കുന്നത്, ഗംഗയെയും മലിനീകരണത്തില്‍ നിന്ന് മോചിപ്പിക്കണം. മോദി പറഞ്ഞു.
സാങ്കേതിക വിദ്യയുടെ നവീകരണമില്ലായ്മ, ബ്രാന്‍ഡിംഗ് ഇല്ലാത്തത്,മൊത്തമായുള്ള കാഴ്ചപ്പാടിെന്റ അഭാവം എന്നിവയാണ് ബനാറസ് പട്ടുസാരി വ്യവസായത്തെ ബാധിക്കുന്നത്.ബനാറസ് പട്ടുസാരിക്ക് വലിയ ഡിമാന്‍ഡുണ്ടായിട്ടും ആഗോളമാര്‍ക്കറ്റില്‍ അവയ്ക്ക് സ്ഥാനം കണ്ടെത്താനായിട്ടില്ല. പട്ടം വ്യവസായമാക്കാം എന്ന് ആരും കരുതിയില്ല. ഞാന്‍ അതില്‍ ശ്രദ്ധ നല്കി. സാങ്കേതിക സഹായവും നല്കി. നേരത്തെ വെറും35 കോടിയുടേതായിരുന്ന പട്ടം വ്യവസായം ഇന്ന് 700 കോടിയുടേതാണ്. ഗുജറാത്തിലെ പാവപ്പെട്ട മുസ്ലീം കുടുംബങ്ങള്‍ ഈ വ്യവസായം വഴി ഇന്ന് പണമുണ്ടാക്കുകയാണ്. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: