അമൃതസര്‍: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ സഹോദരന് ദല്‍ജീത് സിംഗ് കോഹ്ലി ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് കനത്ത പ്രഹരമായിരി. പഞ്ചാബില്‍ ഈ മാസം 30-ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളിയാഴ്ച്ച നടന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ വെച്ചാണ് ദല്‍ജീത് ബിജെപിയില്‍ ചേര്‍ന്നത്.
ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയും പഞ്ചാബിലെ ലോക്സഭാ സ്ഥാനാര്‍ത്ഥി അരുണ്‍ജെയ്റ്റ്ലിയും പങ്കെടുത്ത റാലിയിലായിരുന്നു ദല്‍ജീതിന്റെ അംഗത്വം സ്വീകരിക്കല്‍.
മന്‍മോഹന്‍സിംഗിനോട് കഴിഞ്ഞ പത്ത് വര്‍ഷം കോണ്‍ഗ്രസ് നേതൃത്വം കാണിച്ച സമീപനത്തില്‍ മനസുതകര്ന്നാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ദല്‍ജീത്ത് സിംഗ് തുറന്നുപറഞ്ഞത് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. അംഗത്വം സ്വീകരിച്ചതിനു പുറമെ ഉടന്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുകയാണ് ദല്ജീത്സിംഗ്. കഴിഞ്ഞ 16 വര്‍ഷമായി അമൃതസറില്‍ വസ്ത്രവ്യാപാരിയായ ദല്‍ജീതിന്റെ വരവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ദല്‍ജീതിന്റെ ബിജെപി പ്രവേശം പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തേകുമെന്നായിരുന്നു മോദിയുടെ പ്രതികരണം. ഒരു പാര്‍ട്ടി എന്ന നിലയില്‍ മാത്രമുള്ള അംഗത്വമല്ല, മറിച്ച് സുദീര്‍ഘമായ ഒരു ബന്ധമാണ് ഇതിലൂടെ പാര്‍ട്ടി വിശ്വസിക്കുന്നതെന്നും ഇപ്പോള്‍ ദല്ജീതുമായി ഉള്ളത് രക്തബന്ധമാണെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഗാന്ധി കുടുംബത്തിന്റെ ഡമ്മിയാണെന്ന് മോദിയും, രാജ്യത്ത് മോദി തരംഗമില്ലെന്ന് മന്‍മോഹന്‍സിംഗും അടുത്തിടെ പറഞ്ഞിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസില്‍ നിന്ന് സഹോദരന് മാന്യമായ പരിഗണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ദല്‍ജീതിന്റെ ബിജെപി പ്രവേശനം. മന്‍മോഹന്‍സിംഗിന്റെ കാര്യത്തില്‍ മോദി മുന്നോട്ടുവെച്ച കാര്യങ്ങള്‍ ശരിയാണെന്ന് തെളിയിക്കുകയാണ് ദല്‍ജീത്തിന്റെ വാക്കുകള്‍.
ദല്‍ജീത്തിന്റെ തീരുമാനത്തിനു പിന്നിലുള്ള പ്രേരണ എന്താണെന്നറിയില്ലെന്ന് സിംഗ് കുടുംബാംഗങ്ങള്‍ പറയുമ്പോഴും ആ തീരുമാനത്തില്‍ അവര്‍ക്ക് അത്ഭുതമാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
അരുണ്‍ജെയ്റ്റ്ലിയുടെ വീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് താന്‍ പാര്‍ട്ടിയിലേക്ക് കടന്നുവരുന്നതെന്നും മന്‍മോഹന്‍സിംഗ് പാര്‍ട്ടിയില്‍ നിന്നും അകറ്റപ്പെടുക മാത്രമല്ല, അദ്ദേഹത്തിന്റെ നയങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളയുകയാണ് ചെയ്തതെന്നും ദല്‍ജീത്ത് പറഞ്ഞു.
എന്‍ഡിഎ അധികാരത്തിലേറിയാല്‍ മോദിക്ക് വലിയൊരുപങ്ക് വഹിക്കാനുണ്ടെന്നും രാജ്യത്തിന്റെ എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കാനുള്ള കഴിവും പ്രാപ്തിയും അദ്ദേഹത്തിനുണ്ടെന്നും ദല്‍ജീത്ത് പറയുന്നു.
മന്‍മോഹന്‍സിംഗ് സത്യസന്ധനായ വ്യക്തിയാണ്. എന്നാല്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടുകയായിരുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം പാര്‍ട്ടി നേതൃത്വം നിഷേധിക്കുകയായിരുന്നുവെന്നും ദല്‍ജീത്ത് തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: