ന്യൂദല്‍ഹി: നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുന്ന കാര്യം കോണ്‍ഗ്രസിനു സങ്കല്‍പ്പിക്കാനേ കഴിയുന്നില്ലെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി. ” കോണ്‍ഗ്രസ് പാര്‍ട്ടിക്കാരുടെ ധാരണ അവര്‍ ജനിച്ചതു ഭരിക്കാനാണെന്നാണ്. മറ്റൊരു പാര്‍ട്ടിയോ നേതാവോ അധികാരത്തില്‍ വരുന്നത് അവര്‍ക്ക് ആലോചിക്കാനേ കഴിയുന്നില്ല. കഴിഞ്ഞ 12 വര്‍ഷമായി മോദിയെ ഇല്ലാത്ത കുറ്റങ്ങളില്‍ പ്രതിയാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലുള്ള കുറ്റബോധത്തില്നിന്നുള്ള ഭീതിയാണ് കോണ്ഗ്രസ്കാരുടെ മനസില്‍. അതുകൊണ്ടാണ് ഗാന്ധിമാര്‍ മോദിയെക്കുറിച്ചു പറയുമ്പോള്‍ യുക്തിയില്ലാതെ പലതും പുലമ്പാന്‍ പ്രേരിപ്പിക്കുന്നത്,” ജെയ്റ്റ്ലി എഴുതുന്നു.
കോണ്‍ഗ്രസിന്റെ പിന്തുണയില്‍ മൂന്നാം മുന്നണിയെന്ന ആശയത്തെയും ജെയ്റ്റ്ലി ചോദ്യം ചെയ്തു.
” കോണ്‍ഗ്രസ് പിന്തുണയോടെ മൂന്നാം മുന്നണിയെന്ന ആശയത്തെ കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നവര്‍ ആവര്‍ത്തിച്ചു പരാജയപ്പെട്ട ആശയമാണ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അത്തരം അവസരവാദപരമായ യുക്തിസഹമല്ലാത്ത ആദര്‍ശമില്ലാത്ത കൂട്ടിക്കെട്ടലുകള്‍ ഒരിക്കലും സദ്ഭരണം നല്‍കില്ല. രാഷ്ട്രീയ അസ്ഥിരതയേ അതുണ്ടാക്കൂ,” ജെയ്റ്റ്ലി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: