മുസാഫര്‍പൂര്‍: മുസാഫര്‍പൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ പദ്ധതിയിട്ട മാവോയിസ്റ്റ് ഭീകരനെ ബീഹാര്‍ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചരലക്ഷയും രൂപയും സ്ഫോടകവസ്തുക്കളും ഇയാളില്‍നിന്നും പോലീസ് പിടിച്ചെടുത്തു.
തെന്ഗ്രാരി ഗ്രാമത്തില്‍നിന്നും ലഭിച്ച രഹസ്യവിവരമാണ് രാം കിഷോറെന്ന മാവോയിസ്റ്റിന് അറസ്റ്റ് ചെയ്യാന്‍ സഹായിച്ചതെന്ന് എസ്.പി രഞ്ജിത്ത് കുമാര്‍ മിശ്ര പറഞ്ഞു. ജില്ലയിലെ നക്സല്‍ വിരുദ്ധ ഓപ്പറേഷന് മേധാവി എഎസ്പി റണാ ബ്രജേഷിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
ഗ്രാമത്തിലെ ഒരു വീട്ടില്‍നിന്നുമാണ് രാം കിഷോറിനെ പിടികൂടിയത്. മാവോയിസ്റ്റ് സോണല്‍ കമാന്റര്‍ ദേവേന്ദ്ര സാന്ഹി എന്നറിയപ്പെടുന്ന രത്നാകര്ജിയുടെ അടുത്തബന്ധുവാണ് രാം കിഷോര്‍. മുസാഫര്‍പൂര്‍ ജില്ലയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായും മിശ്ര പറഞ്ഞു.
മുസഫാര്പൂര് ലോക്സഭാ മണ്ഡലം നക്സല്‍ ബാധിത പ്രദേശമാണ്. മെയ് 7 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഷിയോര്‍, സീതാമാരി, ഹാജിപൂര്‍, സരണ്‍, മഹാരാജ്ഗഞ്ച്, ഉജിയര്‍പൂര്‍ എന്നീ ആറ് മണ്ഡലങ്ങളിലേക്കും വോട്ടടെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: