നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യുന്നവര്‍ സ്വയം കടലില്‍ ചാടണമെന്ന ഡോ. ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയെ എല്ലാവരും അപലപിക്കേണ്ടതാണ്. ഇതു പ്രകടിപ്പിക്കുന്നത് ഫാറൂഖിന്റെ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ അപലപിക്കുന്ന മനോഭാവമാണ്. ഫാഖൂറ് സാഹിബ് വിശ്വസിക്കുന്നതുപോലെ, ഇന്ത്യ മതേതരം തന്നെയാണ്, ഇന്ത്യഒരുകാരണവശാലും വര്‍ഗ്ഗീയ രാഷ്ട്രീയം അംഗീകരിക്കുകയുമില്ല.
എന്നാല്‍ ഏതാണ് ഇന്ത്യയില്‍ മതേതരത്വം കടുത്ത പരാജയമായിരിക്കുന്ന ഒരേയൊരു സംസ്ഥാനം? നമ്മുടെ രാജ്യത്ത് ഒറ്റപ്പെട്ട, ദൗര്‍ഭാഗ്യകരമായ, ഒട്ടേറെ സംഭവങ്ങള്‍ പലയിടങ്ങളിയായി ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍നിന്ന് പെട്ടെന്നുതന്നെ മോചിതമായി സാധാരണ നിലയില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഇന്ത്യന്‍ സമൂഹത്തിനാകുമെന്ന് തെളിയിച്ചിട്ടുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ പരാജയം സംഭവിച്ച ഒരേയൊരു സംസ്ഥാനം ഫാറൂഖ് സാഹിബിന്റെ ജമ്മു കാശ്മീര്‍ സംസ്ഥാനമാണ്. ഇന്ത്യ ഏതെങ്കിലും തരത്തില്‍ വംശീയ തുടച്ചു നീക്കല്‍ ഒരു സമൂഹത്തിനെതിരായി സംഭവിച്ചതിനു സാക്ഷിയായിട്ടുണ്ടെങ്കില് അത് കാശ്മീരി പണ്ഡിറ്റുകളെ സംസ്ഥാനത്തിനു പുറത്തേക്ക് ആട്ടിപ്പായിച്ചുകൊണ്ട് ജമ്മുകാശ്മീരില്‍ നടപ്പിലാക്കിയതാണ്. ഇന്ത്യ ഒരിക്കലും വര്‍ഗ്ഗീയ രാഷ്ട്രീയം അംഗീകരിക്കില്ല. കാശ്മീര്‍ ഒരു കാരണവശാലും വര്‍ഗ്ഗീയ രാഷ്ട്രീയം സ്വീകരിക്കില്ലെന്ന് ഫാറൂഖ് സാഹിബ് പറഞ്ഞതില്‍ എനിക്ക് ഏറെ ആഹ്ലാദമുണ്ട്. എന്നാല്‍, പലായനം ചെയ്യേണ്ടിവന്ന കാശ്മീരി പണ്ഡിറ്റുകള്‍ക്കു മടങ്ങിവരാന്‍ ചുവപ്പു പരവതാനി വിരിക്കാന്‍ കാശ്മീര്‍ തയ്യാറാകുമോ.
ഇന്ത്യ നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാന്‍ വോട്ടുചെയ്യും. അതിന്റെ പേരില്‍ ആരും കടലില്‍ ചാടേണ്ടതില്ല. പക്ഷേ ഫാറൂഖ് സാഹിബും പാര്‍ട്ടിയും മൂകസാക്ഷികളായി നില്ക്കുമ്പോള്, കാശ്മീര്‍ പണ്ഡിറ്റുകള്‍ക്കു സ്വന്തം നാട്ടിലേക്കു തിരിച്ചു പോകാനാവാത്ത സാഹചര്യത്തില്‍, കുറ്റബോധം പ്രകടിപ്പിക്കാന്‍ അദ്ദേഹം ദാല്‍ തടാകത്തില്‍ മുങ്ങുകയെങ്കിലും വേണം.
ശ്രീമതി വാദ്രയുടെ വാക്പ്രയോഗങ്ങള്
ശ്രീമതി വാദ്ര പറയുന്നു, അവര്‍ക്ക് ആരെയും പേടിയില്ലെന്ന്. അവര്‍ ബിജെപിയെ പേടിച്ചരണ്ട എലിയോടുപമിച്ചിരിക്കുന്നു.
കുടുംബാംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനാത്ഥികളെ സഹായിക്കാം. സ്ഥാനാര്‍ത്ഥി വിവിധ പരിപാടികളില്‍ മുന്‍നിശ്ചയിച്ച പരിപാടികളില്‍ നേരത്തേതന്നെ മുഴുകിപ്പോയിട്ടുണ്ടാകാം. സ്ഥാനാര്‍ത്ഥികള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തിടത്തോ തെരഞ്ഞെടുപ്പു പ്രചാരണ ഓഫീസുകളിലോ ബന്ധുക്കള്‍ സഹായ പ്രവര്‍ത്തനം നടത്തി ആ ശൂന്യത നികത്തും. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തകരോട് ധിക്കാരം കാട്ടരുതെന്നും വിനയം കാണിക്കണമെന്നും ആ ബന്ധുക്കളോടു പ്രത്യേകം പറയാറുണ്ട്. രാഷ്ട്രീയ എതിരാളികളെ ഒരിക്കലും അമാന്യമായി പരാമര്‍ശിക്കരുതെന്നും പറയാറുണ്ട്.
എന്നാല്‍ ശ്രീമതി വാദ്ര അവരുടെ അഭിപ്രായ പ്രകടനങ്ങള്‍കൊണ്ട് രാഷ്ട്രീയ ചര്‍ച്ചയുടെ നിലവാരം കുറച്ചുകളഞ്ഞു. കടുത്ത വിമര്‍ശനം പോലും തികച്ചും മാന്യമായ രീതിയില്‍ ചെയ്യുന്നതിന് ഭാഷക്ക് ശേഷിയുണ്ടായിരിക്കെയാണിത്.
ശ്രീമതി വാദ്ര ആരേയും പേടിക്കേണ്ടതില്ല. അവര്‍ നിയമത്തെ മാത്രം ഭയന്നാല്‍ മതി. വാദ്രമാര് എത്ര മുകളിലാണോ അതിനും മുകളിലാണ് നിയമം. നിയമം ആരെയും വെറുതേ വിടില്ല, ദരിദ്രനായാലും സമ്പന്നനായാലും പ്രശസ്തരായാലും അവരുടെ ബന്ധുക്കളായാലും. എന്റെ കുടുംബാംഗങ്ങള്‍ ആരെങ്കിലും രാഷ്ട്രീയ എതിരാളികളെ എലിയെന്നോ ഇഴജന്തുവെന്നോ വിളിച്ചാല്‍ അതില്‍ ഏറ്റവും ദുഃഖിക്കുന്നതു ഞാനായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: