ന്യൂദല്‍ഹി: റോബര്‍ട്ട് വാദ്ര കോണ്‍ഗ്രസിന് ഒരു ബാധ്യതയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍. വാദ്ര ഒരു ബാധ്യതയാണ്.എന്നാല്‍ ഞങ്ങള്‍ എന്തു ചെയ്യും. മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭര്ത്താക്കന്മാരെപ്പോലെയല്ല ഇയാള്‍.റായ്ബറേലിയിലെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞതായി ദ എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അഴിമതികളുടെ പേരില്‍ ജനങ്ങളുടെ കടുത്ത രോഷം നേരിടുന്ന അവസ്ഥയാണ്. ആ സമയത്താണ് വാദ്രയുയര്ത്തുന്ന പ്രശ്നങ്ങള്‍. നേതാവ് തുടര്‍ന്നു.
വാദ്രയ്ക്കെതിരായ ആരോപണങ്ങളില്‍ പ്രിയങ്ക ശക്തമായി പ്രതികരിക്കുന്നുണ്ടെങ്കിലും താഴെത്തട്ടില്‍ പ്രവര്‍ത്തകര്‍ക്ക് വാദ്രയെ പ്രതിരോധിക്കേണ്ടിവരികയാണ്. ടു ജിസ്പെക്ട്രം, കല്‍ക്കരി കുംഭകോണങ്ങള്‍ക്ക് വിശദകരണം നല്കി മടുത്തു.ഇവയെല്ലാം ആരോപണങ്ങളാണെന്നാണ് ഞങ്ങള്‍ പ്രതികരിക്കുന്നത്. എന്നാല്‍ വാദ്രയുടെ കാര്യത്തില്‍ ജനങ്ങളോട് എന്തു പറയും. അദ്ദേഹം ചോദിച്ചു.
ചുരുങ്ങിയ സമയം കൊണ്ടാണ് ഒരു ലക്ഷം രൂപയുമായി ഇടപാടു തുടങ്ങിയ വാദ്ര മുന്നൂറു കോടിയുടെ സ്വത്ത് സമ്പാദിച്ചതെന്ന് ബിജെപി പറയുമ്പോള്‍ തങ്ങളുടെ വരുമാനത്തില്‍ ഒരു പൈസ പോലും കൂടിയിട്ടില്ലാത്ത, എന്നാല്‍ ചെലവ് അതിഭീമമായി ഉയരുകയും ചെയ്യുന്ന വോട്ടര്‍മാരോട് തങ്ങള്‍ എന്തു പറയും.വാദ്ര മറ്റാരുടെയെങ്കിലും ഭര്‍ത്താവ് ആയിരുന്നെങ്കില്‍ പാര്‍ട്ടി പണ്ടേ അകന്നു നിന്നേനേ..മുന്‍പ് 2012ലെ തെരഞ്ഞെടുപ്പില്‍ വാദ്ര പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ജനങ്ങളാഗ്രഹിച്ചാല് രാഷ്ട്രീയത്തിലിറങ്ങുമെന്നും അന്ന് വാദ്ര പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: