ഹൈദരാബാദ്: തെലങ്കാന സംസ്ഥാനത്തെ ആദ്യതെരഞ്ഞെടുപ്പിന് സംസ്ഥാനം ഇന്നു പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനം രൂപീകരിച്ചതിന്റെ അവകാശം പറഞ്ഞ് കോണ്‍ഗ്രസും ആന്ധ്രയെ വിഭാജിച്ചതിന്റെ പേരില്‍ വിയോജിച്ച് പ്രാദേശിക കക്ഷികളും ബലം പരീക്ഷിക്കുമ്പോള്‍ പുതിയ സഖ്യത്തിന്റെ വന്‍ശക്തി കാണിക്കാന്‍ ബിജെപി-ടിഡിപി സഖ്യം ആവേശവുമായി ഇറങ്ങുന്നു. ദേശീയ കക്ഷിയായ കോണ്‍ഗ്രസ് പിടിച്ചു നില്ക്കാന് സിപിഐ (കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യയുടെ) തോളില്‍ കയ്യിട്ടു ബൂത്തിലേക്കു നടക്കുമ്പോള്‍ കോണ്‍ഗ്രസ് വിരോധമെന്ന ആദര്‍ശം പണയം വെച്ച് അംഗീകാരം പോകാതിരിക്കാന്‍ പാടുപെടുന്ന സിപിഐയെയാണ് ഒപ്പം കാണാനാകുന്നത്.
കന്നി സര്‍ക്കാര്‍ ജൂണ്‍ രണ്ടിനാണ് രൂപീകരിക്കുന്നത്. രാജ്യത്തെ 29ാമത് സംസ്ഥാനത്തിന്റെ ആദ്യ ഭരണകക്ഷിയാകാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ കനത്ത പോരാട്ടമാണ്്. ഇതിനായി 1.37 കോടി സ്ത്രീ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 2.81 കോടി വോട്ടര്‍മാരാണ് വിധി നിര്‍ണ്ണയിക്കാന്‍ ഇന്ന് ബൂത്തിലെത്തുന്നത്. 119 നിയമസഭാ മണ്ഡലങ്ങളിലായി 1669 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നുണ്ട്്. കോണ്‍ഗ്രസ്- തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്), തെലുങ്ക് ദേശം- ഭാരതീയ ജനതാ പാര്‍ട്ടി സഖ്യം എന്നിവയാണ് തെരഞ്ഞെടുപ്പിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. ഇത് കൂടാതെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, മജ്ലിസ്-ഇ-ഇത്തിഹാദുള്‍ മുസ്ലിമീന്, ആംആദ്മി പാര്‍ട്ടി, ലോക്സട്ട പാര്‍ട്ടി, സിപിഐ, സിപിഎം എന്നീ പാര്‍ട്ടികളുടേയും സാന്നിദ്ധ്യമുണ്ട്. അതേസമയം തെലുങ്കാന രൂപീകരണത്തിനായി ഏറെ മുറവിളികൂട്ടിയ പാര്‍ട്ടിയായ ടിആര്‍എസിന് ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമാണ്. തങ്ങളുടെ പാര്‍ട്ടി ഭൂരിപക്ഷം നേടി സംസ്ഥാനത്തെ ആദ്യമുഖ്യമന്ത്രിയെന്ന ബഹുമതി നേടാനാണ് ടിആര്‍എസ് നേതാവ് ആഗ്രഹിക്കുന്നത്. ഖമാം, നല്‍ഗോണ്ട, മഹ്ബൂബ്നഗര്‍, ഹൈദരാബാദ് സിറ്റി, രംഗ റെഡ്ഡി എന്നീ ജില്ലകളില്‍ മാത്രമാണ് ടിആര്‍സ് മത്സരിക്കുന്നത്. ഈ അഞ്ച് ജില്ലകളില്‍ 65 നിയമസഭാ മണ്ഡലങ്ങളുണ്ട്. അതായത് തെലുങ്കാനയുടെ മൊത്തം 119 സീറ്റിന്റെ പകുതിയോളം ഇതില്‍ ഉള്‍പ്പെടും.
ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ 17ലോക്സഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 265 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഇലക്ഷനില്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ടിഡിപി-ബിജെപി സഖ്യം എന്നിവയാണ് മുഖ്യ രാഷ്ട്രീയകക്ഷികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: