വോട്ടിംഗ് യന്ത്രങ്ങള്‍ എന്തുപറയുന്നുവെന്ന് അറിയാന്‍ മെയ് 16 ആകാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. ഈ അവസരത്തില്‍ ഈ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യന്‍ ചരിത്രത്തിലെ ത്തിയിരിക്കുകയാണ് സദ്ഭരണത്തിന്റെ സന്ദേശം ഉയര്‍ത്തിക്കൊണ്ട് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെയും ഇത്രത്തോളം ജനതതിയുടെ പ്രതീക്ഷാനാളമായി ഒരു നേതാവ് ഉയര്‍ന്നുവന്നിട്ടില്ല. ഇതിനുമുമ്പ് ഇതുപോലെ നവീനവും കൃത്യതയുമുള്ള ഒരു പ്രചാരണപരിപാടിയും നടപ്പിലായിട്ടില്ല.
ലോകത്തെവിടെയും നടന്നിട്ടുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മോദി നടത്തിയതുപോലെ ബൃഹത്തായ പ്രചാരണപരിപാടി ഉണ്ടായിട്ടില്ലെന്നുപറയുന്നത് അതിശയോക്തിയായില്ല. ഇന്ത്യയുടെ വിശാല ഭൂപ്രദേശവും വമ്പിച്ച ജനസംഖ്യയും കണക്കിലെടുക്കുമ്പോഴേ പ്രചാരണത്തിന്റെ തോതും തീവ്രതയും സുവ്യക്തമാകൂ. മുമ്പും നമ്മുടെ നേതാക്കളില്‍ പലരും മാരത്തോണ്‍ പ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ അതിനെയെല്ലാം അതിജീവിക്കുന്നതാണ് മോദിയുടെ പ്രചാരണപരിപാടിയുടെ കണക്കുകള്‍.
2013 സെപ്തംബര്‍ 15ന് ബിജെപിയുടെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം അദ്ദേഹം അഭിസംബോധനചെയ്ത ആദ്യ റാലി മുതല്‍ 2014 തെരഞ്ഞെടുപ്പിന്റെ അവസാന പ്രചാരണദിവസമായ മെയ് 10 വരെയുള്ള കണക്കെടുക്കുമ്പോള്‍ നരേന്ദ്രമോദി 437 റാലികളെ അഭിസംബോധന ചെയ്തിരിക്കും. കന്യാകുമാരി മുതല്‍ കാശ്മീര്‍വരെ, അംറേലി മുതല്‍ അരുണാചല്‍പ്രദേശ് വരെ. 2014 മാര്‍ച്ച് 15 മുതല്‍ മെയ് 10 വരെയാകുമ്പോള്‍ അദ്ദേഹം മൂന്നുലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ടാവും. ഇതിനു പുറമേയാണ് 1350 ത്രീഡി റാലികള്‍ രാജ്യമെമ്പാടും നടത്തിയത്.
റാലികള്‍/പരിപാടികള്‍ – 437
ത്രീ ഡി റാലികള്‍ – 1350
ആകെ – 1787
സഞ്ചരിച്ചദൂരം – 3,00,000 കി.മീറ്റര്‍
1787 റാലികളും മൂന്നുലക്ഷം കിലോമീറ്ററും. ഇത്രയും വമ്പിച്ച ഒന്ന് മുമ്പ് കേട്ടിട്ടുണ്ടോ. ഇതെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ ഈ റാലിക്ക് മൂന്നുതരത്തിലാക്കാം.
* പ്രാരംഭ പ്രവര്ത്തനങ്ങളുടെത്
* 2013 നിയമസഭാ തെരഞ്ഞെടുപ്പും മറ്റു റാലികളും.
* ഭാരത് വിജയ് റാലികള്‍, മാര്‍ച്ച് 26നുശേഷം
പ്രാരംഭപ്രവര്‍ത്തന റാലികള്‍: നിലമൊരുക്കാന്‍ 38 റാലികള്‍
ഹരിയാനയിലെ റിവാറിയില് വിമുക്തഭടന്മാരെ അഭിസംബോധന ചെയ്ത് 2013 സെപ്റ്റംബര്‍ 15ന് നടത്തിയ റാലിയോടെ നരേന്ദ്രമോദിയുടെ പ്രചാരണയാത്ര തുടങ്ങി. അതുമുതല്‍ മഹാത്മാഗാന്ധിയുടെയും ആചാര്യ വിനോബഭാവെയുടെയും ജീവിതവുമായി ഏറെ ബന്ധമുള്ള വാര്‍ധയില്‍ 2014 മാര്‍ച്ച് 20ന് നടത്തിയ റാലിവരെ 38 റാലികളിലൂടെ മോദി പാര്‍ട്ടി പ്രവര്‍ത്തകരേയും അനുഭാവികളേയും ആവേശഭരിതരാക്കി. ഈ 38 റാലികള്‍ 21 സംസ്ഥാനങ്ങളിലായിരുന്നു. ബിജെപി പരമ്പരാഗതമായി ശക്തമല്ലാത്ത സംസ്ഥാനങ്ങളിലും സ്ഥലങ്ങളിലും കൂടി മോദിയുടെ സാന്നിധ്യം ശക്തമായ വിദ്യുത്തരംഗമായി രാഷ്ട്രീയ സ്വാധീനം ചെലുത്തി. റാലികളുടെ സ്ഥലങ്ങള്‍ ഇങ്ങനെയാണ്:
റാലികളുടെ
എണ്ണം സംസ്ഥാനം
എട്ട് ഉത്തര്‍പ്രദേശ്
നാല് കര്‍ണാടക
മൂന്ന് ബീഹാര്‍
രണ്ട് തമിഴ്നാട്, മഹാരാഷ്ട്ര,
ആസാം, ഒഡീഷ
ഒന്ന് ഹരിയാന, ദല്‍ഹി, രാജസ്ഥാന്,
ജമ്മുകാശ്മീര്‍, ഉത്തരാഖണ്ഡ്,
ഝാര്‍ഖണ്ഡ്, ഗോവ, ബംഗാള്‍,
മണിപ്പൂര്‍, കേരളം, ഹിമാചല്‍,
അരുണാചല്‍, ത്രിപുര, പഞ്ചാബ്
ഓരോ റാലിയിലും ശരാശരി നാലുലക്ഷം പേര് ഉത്തര്‍പ്രദേശില്‍മാത്രം പങ്കെടുത്തതായി കണക്കാക്കുന്നു. ചില സ്ഥലങ്ങളില്‍ അതിനും മേലെയാണ്. ഗോവയിലും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും നടന്ന റാലികള്‍ പോലും മുമ്പു സംഭവിച്ചിട്ടില്ലാത്തതരത്തിലുള്ളതും ചരിത്രത്തിലിടം നേടുന്നതുമായി. അങ്ങനെ നോക്കുമ്പോള്‍ 38 റാലികളിലൂടെ മാത്രം ഒരുകോടി ജനങ്ങളുമായി മോദി സംവദിച്ചു.
പാറ്റ്നയില്‍ നരേന്ദ്രമോദി നടത്തിയ 2013 ഒക്ടോബര്‍ 27ലെ ഹുങ്കാര്‍ റാലി ആര് മറക്കും! അവിടെ സമ്മേളനസ്ഥലത്ത് ജീവനുള്ള ബോംബുകള്‍ ഉണ്ടായിരുന്നു. അവിടെ മോദി സമാധാനത്തിന്റെ സന്ദേശം നല്കി, ഹിന്ദുവും മുസ്ലിങ്ങളും ഒരുമിച്ചുനിന്ന് ദാരിദ്ര്യത്തിനെതിരെ പോരാടണമെന്ന് ആഹ്വാനം ചെയ്തു. അവസാനം, സമാധാനമായി പിരിഞ്ഞുപോകാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആ സംഭവം നിര്‍ണായക മുഹൂര്‍ത്തമായിരുന്നു, ബീഹാര്‍ ജനതയേയും രാജ്യത്തെയാകെത്തന്നെയും മോദി ബോധ്യപ്പെടുത്തി, ഭാരതമാതാവിനുവേണ്ടി തന്റെ ജീവനെത്തന്നെയും അവഗണിച്ച് ഏത് സ്ഥിതിവിശേഷത്തേയും നേരിടാന്‍ തയ്യാറുള്ളയാളാണ് താനെന്ന്.
ഭാരത് വിജയ് റാലികള്‍: 196 റാലികള്‍ 45 ദിവസത്തില്‍
വൈഷ്ണവദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി 2014 മാര്‍ച്ച് 26ന് രാവിലെ ജമ്മുകാശ്മീരിലെ ഉദംപൂരില്‍ നരേന്ദ്രമോദി തന്റെ ഭാരതവിജയ റാലികള്‍ക്ക് തുടക്കം കുറിച്ചു. ഭാരതവിജയ റാലികള്‍ 25 സംസ്ഥാനങ്ങളിലായി 196 പ്രദേശങ്ങളില്‍ നടന്നു.
റാലി സംസ്ഥാനം സഞ്ചരിച്ച
ദൂരം കി.മീ
25 മാര്‍ച്ച് മുതല്‍
30 ഏപ്രില്‍ വരെ 155 25 1,50,000
(ഏകദേശം)
മെയ് 1 മുതല്‍
10 വരെ (നടക്കാന്‍
പോകുന്നത്) 41 5 50,000
(ഏകദേശം)
ആകെ 196 25 2,00,000
ഭാരത് വിജയ് റാലികള്‍ ചരിത്രപരമായിരുന്നു. ചെന്നിടത്തെല്ലാം ജാതിയും മതവും പരിഗണിക്കാതെ ആബാലവൃദ്ധം ജനങ്ങള്‍ ‘മോദി മോദി’ എന്ന് ആര്‍ത്തു വിളിച്ചുകൊണ്ടിരുന്നു. മറ്റു റാലികളില്‍നിന്ന് വ്യത്യസ്തമായി ഈ റാലി മണ്ഡലവും അയല്‍ മണ്ഡലവും പരിധിയായി നിശ്ചയിച്ചുകൊണ്ടുള്ളതായിരുന്നു. അതുകൊണ്ടുതന്നെ ഓരോ റാലിയിലും ശരാശരി ലക്ഷ്യം ഒന്നു-രണ്ടുലക്ഷം പേരായിരുന്നു. എങ്കില്‍ക്കൂടിയും ഈ റാലികളിലെ പ്രചാരണപരിപാടി വഴി അദ്ദേഹം എത്തിച്ചേര്‍ന്നത് അഞ്ചുകോടിക്കും 10 കോടിക്കും ഇടയ്ക്കുള്ള ജനങ്ങളിലാണ്.
രണ്ട് പരിപാടികള്‍ ഇവയില്‍നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നത് വാരാണസിയിലും വഡോദരയിലും മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ നടത്തിയ റോഡ് ഷോയാണ്. രണ്ടിടത്തും നഗരം മുഴുവന്‍ മോദി അനുഭാവികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. അത്ര വമ്പിച്ച റോഡ്ഷോ കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു.
മറ്റു പരിപാടികള്‍, റാലികള്‍
2014 മാര്‍ച്ചിനും സെപ്റ്റംബറിനുമിടയില്‍ ഒട്ടേറെ വിവിധ പരിപാടികളില്‍ മോദി പങ്കെടുത്തു. അവയുടെ എണ്ണം 241 വരും.
ഇതില്‍ ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്, ദല്‍ഹി എന്നീ നാല് സംസ്ഥാനങ്ങളില്‍ നടത്തിയ 52 റാലികളുണ്ട്. 2013 നവംബര്‍ ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടായിരുന്നു ഇത്. അവിടെയെല്ലാം തെരഞ്ഞെടുപ്പു ഫലം ബിജെപിക്ക് അനുകൂലമായിരുന്നു. രാജസ്ഥാനില്‍ ചരിത്രപരമായ ജനവിധിയോടെയും മധ്യപ്രദേശില്‍ വര്‍ധിച്ച ജനപിന്തുണയോടെയും ഛത്തീസ്ഗഢില്‍ അധികാരം നിലനിര്‍ത്തിയും ദല്‍ഹിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയും പാര്‍ട്ടി ശക്തി തെളിയിച്ചു.
വക്കീലന്മാര്, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, സാംസ്കാരിക നായകള്‍ തുടങ്ങിയവരുടെ മീറ്റിംഗുകള്‍, സാംസ്കാരിക അവാര്‍ഡുകളുടെ വിതരണം, പ്രതിനിധി സംഘങ്ങളെ സ്വീകരിക്കല്‍ സന്ദര്‍ശകരെ കാണല്‍ തുടങ്ങിയ പരിപാടികള്‍ വേറെയുണ്ടായിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരും വരെ നടന്ന എല്ലാ സംസ്ഥാന മന്ത്രിസഭാ യോഗത്തിലും നിയമസഭാ സമ്മേളനത്തിലും ബജറ്റ് അവതരണ വേളയിലും മറ്റും മുടങ്ങാതെ നരേന്ദ്രമോദി കൃത്യമായി പങ്കെടുത്തിരുന്നുവെന്നും ഓര്‍മിക്കണം.
നരേന്ദ്രമോദി പങ്കെടുത്ത ചില പ്രത്യേക പരിപാടികള്‍ ഇവയാണ്: അദ്വാനിജിയുമായി ചേര്‍ന്ന് സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു, പൂനെയില്‍ ദീനാനാഥ് മംഗേഷ്കര്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു. സിഎകാരെയും അഡ്വക്കേറ്റുമാരെയും അഭിസംബോധന ചെയ്തു. ഹുങ്കാര്‍ റാലിയില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തെ അദ്ദേഹം നേരില്‍ കണ്ടത് വളരെ വൈകാരിക സംഭവമായി. വിമുക്തഭടന്മാരുടെ യോഗത്തില്‍ ലതാ മങ്കേഷ്ക്കര്‍ സ്വയം പാടി, സദസ്യര്‍ മുഴുവന്‍ പങ്കാളികളായ ‘ആയേ മേരേ വദന്‍ കേ ലോഗോ’ പരിപാടിയില്‍ അദ്ദേഹം പങ്കുകൊണ്ടു.
സാങ്കേതികതയില്‍ മുന്നില്‍: ത്രീഡിയും ചായ്പേ ചര്‍ച്ചയും
ജനങ്ങളില്‍ പരമാവധിയെത്താന് സാങ്കേതികത ഇത്രമാത്രം വിനിയോഗിച്ചതിന്റെ പേരിലും ഈ പ്രചാരണം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. ഇതിന് ഏറ്റവും മികച്ച ഉദാഹരണം ത്രീഡി റാലികളാണ്. ആദ്യം ഗുജറാത്തില്‍ ചെറിയ തോതില്‍ തുടങ്ങിയ ത്രീഡി റാലി ഒരേസമയം വിവിധ സ്ഥലങ്ങളില്‍ ജനങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പറ്റുന്ന സംവിധാനമാണ്. ലോകത്താകെത്തന്നെ ഇതാദ്യമായാണ് ഈ സാങ്കേതികവിദ്യ ഇങ്ങനെ വിനിയോഗിക്കുന്നത്.
കാശ്മീര്‍ മുതല്‍ കേരളംവരെ ആസാം മുതല്‍ മഹാരാഷ്ട്ര വരെ 750 സ്ഥലങ്ങളില്‍ 2013 ഏപ്രില്‍ 11 മുതല്‍ 30 വരെയുള്ള കാലത്തില്‍ ത്രീഡി റാലികള്‍ നടത്തി. പങ്കെടുത്തവരെല്ലാം ജീവിതത്തിലെ ആദ്യാനുഭവമെന്ന് വിശേഷിപ്പിച്ചു. 2014 മെയ് 1 മുതല്‍ 10 വരെ 600 ത്രീഡി റാലികള്‍ കൂടി നടത്തും.
ചായ്പേ ചര്‍ച്ചയായിരുന്നു മറ്റൊരു സവിശേഷ പരിപാടി. രാജ്യത്തെ വനിതാ ശാക്തീകരണത്തെക്കുറിച്ച് മോദിയുമായി ചായ കുടിക്കിടെ നടന്ന ചര്‍ച്ച ഏറെ ശ്രദ്ധേയമായി. 24 സംസ്ഥാനങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി 4000 സ്ഥലങ്ങളില്‍ ചര്‍ച്ച നടന്നു. 15 രാജ്യങ്ങളില്‍ 50 സ്ഥലങ്ങളില്‍ ചര്‍ച്ച നടത്തി.
ചര്‍ച്ചകളില്‍ 10 ലക്ഷം പേര് പങ്കെടുത്തു.
ത്രീഡി റാലികള്‍ (മെയ് 1 വരെ) 750
ത്രീഡി റാലികള്‍ (മെയ് 1 മുതല്‍ 10 വരെ) 600
ചായ് പേ ചര്‍ച്ച 4000
ആകെ
പ്രാരംഭറാലികള് 38
ഭാരത് വിജയ് റാലി 196
മറ്റ് റാലികള്‍/പരിപാടികള്‍ 241
ത്രീഡി റാലികള്‍ 1350
ചായ് പേ ചര്‍ച്ച 4000
വഡോദര-വാരാണസി റോഡ് ഷോ 2
ആകെ 5827
എന്തുകൊണ്ട് മോദി റാലികള്‍ വ്യത്യസ്തം
മറ്റാര്‍ക്കുമില്ലാത്ത കാഴ്ചപ്പാട്
ഏത് സ്ഥലത്തുപോയാലും അവിടുത്തെ ജനതയ്ക്ക് താല്‍പ്പര്യമുള്ള വിഷയത്തില്‍ സ്വന്തം കാഴ്ചപ്പാട് അദ്ദേഹം അവതരിപ്പിച്ചു. ഈ കാഴ്ചപ്പാട് ജനങ്ങളെ നരേന്ദ്രമോദിയുമായി അടുപ്പിച്ചു, സദ്ഭരണം പ്രദാനം ചെയ്യാന്‍, രാജ്യവികസനത്തിനു പ്രവര്‍ത്തിക്കാന്‍ ഒരു നേതാവ് എത്തിയെന്ന് അവര്‍ക്ക് അനുഭവപ്പെട്ടു.
അദ്ദേഹത്തിന്റെ വടക്കു-കിഴക്കന്‍ സന്ദര്‍ശനം പരിശോധിച്ചാല്‍ വ്യക്തമാകും. താരതമ്യേന ബിജെപി ശക്തമല്ലാത്ത അവിടങ്ങളില്‍ മോദിയുടെ ആവര്‍ത്തിച്ചുള്ള സന്ദര്ശജനങ്ങളും റാലികളും ഏറെ സ്വാധീനം ചെലുത്തി. ഇന്ത്യന്‍ വികസനത്തില്‍ വലിയ പങ്കാളിത്തം വഹിക്കുന്ന ‘അഷ്ടലക്ഷ്മി’ എന്ന വിളിപ്പേരുള്ള ഈ മേഖലയുടെ പ്രാധാന്യം വലുതാണ്. അഴിമതി തടയല്‍, ടൂറിസം വികസിപ്പിക്കല്‍, മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍, ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം, അനാഥരായ ഹിന്ദുസമൂഹം തുടങ്ങി പല പാര്‍ട്ടികളും കൈകാര്യം ചെയ്യാന്‍ മടിച്ച വിഷയങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ച് നിലപാട് വ്യക്തമാക്കി. അരുണാചല്‍ പ്രദേശില്‍നിന്ന് അതിര്‍ത്തിയെക്കുറിച്ച് ചൈനക്ക് അദ്ദേഹം കര്‍ശന സന്ദേശം നല്കി.
കോണ്‍ഗ്രസിന്റെ വിഭജിച്ച് ഭരിക്കല്‍ നയത്തിനുദാഹരണമായി മാറിയ ആന്ധ്രയില്‍ അദ്ദേഹം ഏറെ പ്രിയങ്കരനായി. ‘ജയ് തെലങ്കാന, ജയ് സീമാന്ധ്ര’ എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത് മോദിയാണ്. ഉത്തരാഖണ്ഡ്, ഹിമാചല്‍, ബീഹാര്‍, ബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും മോദി ജനങ്ങള്‍ പ്രതീക്ഷിച്ച സന്ദേശം നല്കി.
ടീം ഇന്ത്യ
ഇന്ത്യയുടെ ഫെഡറല്‍ ഘടന ബിജെപിയുടെ വിശ്വാസമാണ്. യുപിഎ പലവിധത്തില്‍ അത് തകര്‍ത്തു. ഇത് മനസിലാക്കി പ്രധാനമന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചേര്‍ന്ന് സംസ്ഥാനങ്ങളുടെയും അതിലൂടെ രാജ്യത്തിന്റേയും വികസനത്തിനു പ്രവര്‍ത്തിക്കുന്ന പദ്ധതി തയ്യാറാക്കുന്ന ടീം ഇന്ത്യ സങ്കല്‍പ്പം മോദി അവതരിപ്പിച്ചു.
സഖ്യം
ദല്‍ഹിയിലേക്കുള്ള യാത്രയില്‍ മോദി ഒറ്റക്കല്ലെന്ന് വ്യക്തമാക്കി. 25 പാര്‍ട്ടികളുള്ള എന്‍ഡിഎ രൂപപ്പെടുത്താന്‍ മോദിക്കായി. ഇന്ത്യക്ക് ശക്തമായ നേതൃത്വം നല്കാന് പര്യാപ്തമാണ് ആ വിശാലസഖ്യമെന്നും ബോധ്യപ്പെടുത്തിക്കഴിഞ്ഞു.
സദസ്യര്‍
ഒരു റാലി സംഘടിപ്പിക്കുക അത്ര എളുപ്പമല്ല, അതിന് ആളെ നിറയ്ക്കാനും അവര്രെ അവിടെ എത്തിക്കാനും മറ്റ് സംവിധാനങ്ങളൊരുക്കാനും തയ്യാറാകണമെന്നാണ് പൊതുവേ വിശ്വാസം. എന്നാല്‍ ഇതു രണ്ടും തെറ്റാണെന്ന് മോദി തെളിയിച്ചു. മോദിയുടെ റാലികളില്‍ ആള്‍ക്കൂട്ടം തനിയെ ഒഴുകിയെത്തി. അവര്‍ ഉത്തരാഖണ്ഡ് ദുരന്തത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ വരെ തയ്യാറായി.
ട്രിച്ചിയില്‍ പതിവായി പൊതുപരിപാടികള്‍ കഴിഞ്ഞ് മദ്യക്കുപ്പി പെറുക്കുന്ന പണിയെടുക്കുന്നവര്‍ മോദി റാലി കഴിഞ്ഞ ഒറ്റ കാലിക്കുപ്പിയും കണ്ടെത്താനായില്ലെന്ന് പരാതി പറഞ്ഞതായി പോലീസ് പറയുന്നു. ട്രിച്ചി റാലി വമ്പിച്ച വിജയമായിരുന്നു.
അഭിമുഖങ്ങള്‍
ഒട്ടേറെ അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് മോദി അഭിമുഖം നല്കി. ഒറ്റയാള്‍ മുതല്‍ ഒരുകൂട്ടം പത്രപ്രവര്‍ത്തകര്‍ വരെ അദ്ദേഹത്തെ ചോദ്യം ചെയ്തു.
ഇത്രയും വിശാലമായ ഒരു പരിപാടി ഇന്ത്യന്‍ ചരിത്രത്തില്‍ ഇതിന് മുമ്പുണ്ടായതായി അറിയുമോ? കാലത്ത് അഞ്ച് മണിക്ക് അദ്ദേഹത്തിന്റെ ദിവസം ആരംഭിക്കുന്നു. അത് ചിലപ്പോള്‍ പാതിരാവരെ നീളുന്നു. പക്ഷേ മോദിയുടെ അര്‍പ്പണബോധം വര്‍ധിക്കുന്നേയുള്ളൂ. അദ്ദേഹത്തിന് ഈ വാക്കുകള്‍ ആ നിശ്ചയദാര്‍ഢ്യവും കര്‍ത്തവ്യ ബോധവും വ്യക്തമാകുന്നു. ” ഞാന്‍ ഓടുകയാണ്, ജനങ്ങളുടെ എന്നോടുള്ള അടുപ്പം എന്നെ അതിന് പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ക്ഷീണിക്കുകയോ നിര്‍ത്തുകയോ രാഷ്ട്രവിരുദ്ധ ശക്തികള്‍ക്ക് മുന്നില്‍ കുനിയുകയോ ചെയ്യുന്ന പ്രശ്നമേ ഇല്ല.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: