മുംബൈ : ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരി ആദര്‍ശ് ഫ്ലാറ്റ് അഴിമതിക്കേസില്‍ പങ്കാളിയാണെന്ന പരാമര്‍ശത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ സഹമന്ത്രി മനീഷ് തിവാരി ക്ഷമാപണം നടത്തി. ഇതിനെ തുടര്‍ന്ന് തിവാരിക്കെതിരായി ഗഡ്കരി എസ്പ്ലനേഡ് കോടതിയില്‍ ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസ് പിന്‍വലിച്ചു.
തെറ്റായ പ്രസ്താവന മുലം പാര്‍ട്ടിയിലും രാഷ്ട്രീയത്തിലും താങ്കള്‍ക്ക് ധാരാളം അപകീര്‍ത്തി ഉണ്ടായിട്ടുണ്ടെന്നും ഇത്തരത്തില്‍ തെറ്റായ ആരോപണം നടത്തിയതിന് മാപ്പ് നല്‍കണമെന്നും തനിക്കെതിരെ ഇതിന്റെ പേരില്‍ നല്കിയ പരാതി പിന്‍വലിക്കണമെന്നും തിവാരി ഗഡ്കരിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ആദര്‍ശ് ഫ്ലാറ്റ് അഴിമതിക്കേസ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ഗഡ്കരി പങ്കാളിയല്ലെന്ന് വ്യക്തമാണെന്നും ഇത്തരത്തിലുള്ള ആരോപണം ഭാവിയില്‍ തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും തിവാരി വ്യക്തമാക്കി. ആദര്‍ശ് ഫ്ലാറ്റ് അഴിമതിയില്‍ ബിനാമി പേരില്‍ നിതിന്‍ ഗഡ്കരിക്കും പങ്കാളിത്തമുണ്ടെന്ന് 2010 നവംബറിലാണ് തിവാരി ആരോപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: