സിതാമഡി: ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്കടുക്കുമ്പോള്‍ കോണ്‍ഗ്രസിനെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ രൂക്ഷ വിമര്‍ശനം. സീതാമഡിയില്‍ നടത്തിയ പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കര്‍ഷക ആത്മഹത്യക്കു കാരണം കോണ്‍ഗ്രസിന്റെ ദുര്‍ഭരണമാണെന്ന് ചൗഹാന് കുറ്റപ്പെടുത്തി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ കൊണ്ടുവന്ന മുദ്രാവാക്യമാണ് ഗരീബി ഹഠാവോ (ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം). അതിനുശേഷം വന്ന രാജീവ് ഗാന്ധിയുടേയും മന്മോഹന്സിങ്ങിന്റേയും സര്‍ക്കാരുകള്‍ ഇത് ഏറ്റെടുക്കുയാണുണ്ടായത്. എന്നാല്‍ ദാരിദ്ര്യത്തിന് അവസാനമുണ്ടാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് സാധിച്ചില്ലെന്നും ചൗഹാന് കുറ്റപ്പെടുത്തി.
അമ്മയുടേയും മകന്റേയും ഭരണത്തില്‍ രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. ടുജി, കോമണ്‍വെല്‍ത്ത്, കല്‍ക്കരി കുഭകോണം എന്നിവ ദുര്‍ഭരണം മൂലമാണുണ്ടായതെന്നും കുറ്റപ്പെടുത്തി. ബീഹാറിനെ തച്ചുടയ്ക്കാനാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശ്രമമെന്നും ലാലു പ്രസാദ് യാദവാണെന്ന് ബീഹാറിന്റെ നാശത്തിന് വഴിവെച്ചതെന്ന് ജനങ്ങള്‍ക്കറിയാമെന്നും എന്നിട്ടും ലാലു വോട്ടഭ്യര്‍ത്ഥന തന്നെ അത്ഭുതപ്പെടുത്തുന്നെന്നും ചൗഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: