റായ്‌പുര്‍: ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 യോഗ്യതാ റൗണ്ടിലെ ആദ്യമത്സരത്തില്‍ ന്യൂസിലാന്റ് ടീം നോര്‍ത്തേണ്‍ നൈറ്റ്‌സ് ലങ്കന്‍ പ്രതിയോഗികളായ സതേണ്‍ എക്‌സ്പ്രസിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചു.
മഴമൂലം 10 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ സതേണ്‍ എക്‌സ്പ്രസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെടുത്തു. ഓപ്പണര്‍മാരായ കുശാല്‍ പെരേര (20 പന്തില്‍ 37), ദനുഷ്‌ക ഗുണതിലക (26 പന്തില്‍ 39) എന്നിവര്‍ അവരുടെ പ്രധാന സ്‌കോറര്‍മാര്‍. ട്രന്റ് ബൗള്‍ട്ട് രണ്ടു വിക്കറ്റെടുത്തു. ടിം സൗത്തിയും സ്‌കോട്ട് സ്‌റ്റൈറിസും ഓരോ ഇരകളെ വിതം കണ്ടെത്തി.
ചേസ് ചെയ്ത നോര്‍ത്തേണ്‍ നൈറ്റ്‌സ് 9.3 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ കളഞ്ഞ് 96 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. കെയ്ന്‍ വില്യംസണ്‍ (29 പന്തില്‍ 52) കിവി ടീമിന്റെ ജയത്തിന് ചുക്കാന്‍ പിടിച്ചു. ഫര്‍വീസ് മെഹറൂഫ് രണ്ടു പേരെ മടക്കി.
















