നിങ്ങള്‍ ഹിന്ദു എന്ന് ഒരാളെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ഇത് നിങ്ങള്‍ മനസ്സിലാക്കണമെന്ന് എനിക്കാഗ്രഹമുണ്ട്- വിവക്ഷിക്കുന്നത് മതപരമായ ഒരു വ്യക്തിത്വത്തെയല്ല, സാംസ്‌കാരികമായ ഭൂമിശാസ്ത്രപരമായ ഒരു വ്യക്തിത്വത്തെയാണ്. ഹിന്ദു എന്ന പദം ഉണ്ടായത് ഇന്ദു എന്നതിന്റെ മറ്റൊരു രൂപമായ ഹിന്ദു എന്ന പദത്തില്‍നിന്നാണ്. ഇന്‍ഡസിന്റെ നാട്ടില്‍ ജനിക്കുന്നതാരോ അവന്‍ ഹിന്ദു. ഒരു ഹിന്ദുവാകാന്‍ ഏതെങ്കിലുമൊരു പ്രതേ്യക വിശ്വാസപ്രമാണം നിങ്ങളാചരിച്ചുകൊള്ളണമെന്നില്ല. ദൈവത്തില്‍ വിശ്വാസിച്ചുകൊണ്ട് നിങ്ങള്‍ക്കൊരു ഹിന്ദുവായിരിക്കാം. മറിച്ച് നല്ലൊരു ഹിന്ദുവായിരിക്കെതന്നെ ദൈവത്തില്‍ വിശ്വസിക്കാതെയുമിരിക്കാം. മതപരമായ ഒരു വ്യക്തിത്വമല്ല അതിനുള്ളത് എന്നതുകൊണ്ടാണിത്. ഏതെങ്കിലുമൊരു ഇടുങ്ങിയ വിശ്വാസപ്രമാണം അത് പിന്‍തുടരുന്നില്ല. എന്തായിരിക്കുമ്പോഴും നിങ്ങള്‍ക്കൊരു ഹിന്ദുവുമാകാം. കാരണം അത് സാംസ്‌കാരികമായ ഒരു വ്യക്തിത്വമാണ്.
– സദ്ഗുരു ജഗ്ഗിവാസുദേവ്
















