ലിസ്ബണ്‍:പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനത്തു നിന്ന് പൗളൊ ബെന്റോയെ നീക്കി. ബെന്റോയുമായുള്ള കരാര്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ അവസാനിപ്പിച്ചു. യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ദുര്‍ബലരായ അല്‍ബേനിയയോടേറ്റ തോല്‍വിയാണ് ബെന്റോയുടെ കഥകഴിച്ചത്.
ബെന്‍ഫിക്കയുടെ മുന്‍ താരംകൂടിയായ ബെന്റോ 2010ലാണ് പോര്‍ച്ചുഗല്‍ ടീമിന്റെ പരിശീലന ചുമതലയേറ്റെടുത്തത്. ഇക്കഴിഞ്ഞ ബ്രസീലിയന്‍ ലോകകപ്പിന് ടിക്കറ്റ് ഉറപ്പിക്കാന്‍ പറങ്കികള്‍ക്ക് സ്വീഡനുമായി പ്ലേ ഓഫ് കളിക്കേണ്ടിവന്നു. ഫൈനല്‍ റൗണ്ടിലാകട്ടെ ജര്‍മനിയോടു ദയനീയ തോല്‍വിയോടെ തുടങ്ങി. അമേരിക്കയെ സമനിലയ്‌ക്കു പിടിക്കുകയും ഘാനയെ തോല്‍പ്പിക്കുകയും ചെയ്‌തെങ്കിലും നോക്കൗട്ടിലെത്താന്‍ അതുപോരായിരുന്നു. അത്തരത്തില്‍ ലോകകപ്പിലെ ദയനീയ പ്രകടനവും ബെന്റോയുടെ സ്ഥാനചലനത്തിന് വഴിവെച്ച കാരണങ്ങളില്‍പ്പെടുന്നു.
















