സിഡ്നി: സ്ഥാനമൊഴിഞ്ഞ ജോര്‍ജ് ബെയ്ലിക്ക് പകരമായി ഓസ്ട്രേലിയന്‍ ട്വന്റി 20 ക്രിക്കറ്റ് ടീമിനെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് നയിക്കും.
ക്രിക്കറ്റിന്റെ മറ്റ് ഫോര്‍മാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ട്വന്റി 20 ടീമിന്റെ നായക സ്ഥാനത്തുനിന്ന് ബെയ്ലി ഒഴിഞ്ഞത്. അടുത്തുവരുന്ന ലോകകപ്പിലും ടെസ്റ്റ് മല്‍സരങ്ങളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ട്വന്റി20യുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് തോന്നി, ബെയ്ലി പറഞ്ഞു.
ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള താരമാണ് ആരോണ്‍ ഫിഞ്ച്. 18 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ഫിഞ്ചിന്റെ ശരാശരി 41.25 ആണ്. ഇംഗ്ലണ്ടിനെതിരെ 63 പന്തില്‍ നിന്ന് നേടിയ 156 റണ്‍സാണ് ട്വന്റി20 യില്‍ ഈ ഇരുപത്തിയേഴുകാരന്റെ ഉയര്‍ന്ന സ്കോര്‍.
















