കറാച്ചി: പാക്കിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസ് നയിക്കുന്ന ലാഹോര്‍ ലയണ്‍സിന് ചാമ്പ്യന്‍സ് ലീഗ് 20 ട്വന്റി ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വിസയനുവദിച്ചു.
2008 ലെ മുംബൈ ഭീകാക്രമണത്തിനുശേഷം ആദ്യമായാണ് ഇന്ത്യ, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് വിസ അനുവദിക്കുന്നത്. ഈ മാസം 13 മുതല്‍ ഒക്ടോബര്‍ നാല് വരെ റായ്‌പൂര്‍, മൊഹാലി, ഹൈദരാബാദ്, ബംഗളൂരു എന്നീ വേദികളിലാണ് ചാമ്പ്യന്‍സ് ലീഗ് 20 ട്വന്റി ചാമ്പ്യന്‍സ് ലീഗ് നടക്കുക.
നായകന്‍ മുഹമ്മദ് ഹഫീസിനെ കൂടാതെ ഉമര്‍ അക്മല്‍, അഹമദ് ഷെഹ്‌സാദ്, കമ്രാന്‍ അക്മല്‍, വഹാബ് റിയാസ് തുടങ്ങിയ താരങ്ങളും ലാഹോര്‍ ലയണ്‍സ് ടീമിലുണ്ട്.
















