ന്യൂദല്‍ഹി: ഇന്ത്യ മെഡല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി. വലതു കാല്‍മുട്ടിന് പരിക്കേറ്റ ജ്വാലക്ക് രണ്ടാഴ്ചത്തെ വിശ്രമം വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് പിന്മാറ്റം.
ഏഷ്യന്‍ ഗെയിംസ് ലക്ഷ്യമിട്ട് പരിശീലനം ആരംഭിച്ചിരുന്നതായും ഏറെ ദുഃഖത്തോടെയാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതെന്നും ജ്വാല ഗുട്ട പറഞ്ഞു.
ഇക്കഴിഞ്ഞ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അശ്വിനി പൊന്നപ്പയുമായി ചേര്‍ന്ന് ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ വെള്ളിമെഡല്‍ നേടിയിരുന്നു. സപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് ഏഷ്യന്‍ ഗെയിംസ്.
















