ന്യൂദല്‍ഹി: ഗംഗാ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കായി ഇസ്രായേലിന്റെ സഹായ വാഗ്ദാനം. നമാമി ഗംഗേ എന്ന് ഭാരത സര്‍ക്കാര്‍ പേര് നല്‍കിയിട്ടുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗംഗയേയും മറ്റ് പോഷക നദികളേയും പൂര്‍ണ്ണമായും പുനരുജ്ജീവിപ്പിക്കുന്ന വിധത്തിലാണ് തെയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമാകുന്നത് സംബന്ധിച്ച് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതിയുമായും ചര്‍ച്ച നടത്തിയതായി ഇസ്രായേല്‍ സാമ്പത്തിക വ്യാപാര മിഷന്‍ മേധാവി യോനടാന്‍ ബെന്‍ സാകെന്‍ അറിയിച്ചു.
ദല്‍ഹിയില്‍ വാട്ടര്‍ സെക്യൂരിറ്റി ആന്റ് വേസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അദ്ദേഹം. മലിനജല നിര്‍മ്മാര്‍ജ്ജനത്തില്‍ ഇസ്രായേലിന്റെ കാര്യക്ഷമത ഏറെ പ്രസിദ്ധമാണ്. രാജ്യത്തെ മലിനജലം ശുദ്ധീകരിച്ച് മാലിന്യമുക്തമാക്കി കൃഷിക്കും മറ്റും വ്യാവസായികാവശ്യങ്ങള്‍ക്കുമായി തയ്യാര്‍ചെയ്യുകയാണ് ഇസ്രായേലിലെ നിര്‍മ്മാര്‍ജ്ജന രീതി.
ഭാരതത്തില്‍ വ്യാവസായിക മാലിന്യ ശുചീകരണത്തിനക്കാള്‍ മുന്‍തൂക്കം നല്‍കേണ്ടത് ഗംഗാ പുനരുജ്ജീവന പദ്ധതിക്കാണ്. പൊതുജനങ്ങളുടെ കൂട്ടായുള്ള ഉദ്യമവുമാണ്.
മാലിന്യവിമുക്തമായ പുതുതലമുറയെ സൃഷ്ടിക്കാനാണ് ഗംഗാ ശുചീകരണ പദ്ധതികൊണ്ടുദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു.
















