ഗാസിയാബാദ്: സംഘപരിവാറിന്റെ ഭാഗമായുള്ള വിവിധ മഹിളാ സംഘടനകളുടെ രണ്ട് ദിവസത്തെ മഹിളാ സമന്വയ സമ്മേളനം ഗാസിയാബാദില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്തു.
ആര്‍എസ്എസ് അഖില ഭാരതീയ സഹ സമ്പര്‍ക്ക പ്രമുഖ് അനിരുദ്ധ ദേശ്പാണ്ഡെ, രാഷ്‌ട്ര സേവികാ സമിതി പ്രമുഖ സഞ്ചാലിക വി. ശാന്ത കുമാരി, ഗീതാ തായ് ഗുണ്ഡെ, പ്രമീളാ തായ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 300 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
















