ശ്രീനഗര്‍: കാശ്മീരില്‍ ലെഷ്‌കറെതൊയ്ബ ഭീകരനെ വധിച്ചു. ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലായിരുന്നു സൈന്യത്തിന്റെ നടപടി.
ലെഷ്‌കര്‍ ഭീകരനായ ഉമര്‍ ഭാട്ടിയാണ് കൊല്ലപ്പെട്ടത്. കാശ്മീര്‍ താഴ്‌വരയില്‍ കഴിഞ്ഞ 20 മാസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു ഉമര്‍. എകെ47 തോക്കും, ഗ്രനേഡും ഇയാളില്‍ നിന്നും സൈന്യം കണ്ടെടുത്തു.
















