മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം കേരള ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് താരങ്ങളെ കൂടി ടീമിലെടുത്തു. ഈസ്റ്റ് ബംഗാള്‍ താരം സൗമിക് ഡേ, സ്‌കോട്ടിഷ് താരം ജെയിംസ് അലിസ്റ്റര്‍, അയര്‍ലന്റ് താരം കോളിന്‍ ഫല്‍വേ എന്നിവരെയാണ് സച്ചിന്റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്.
28 കാരനായ കോളിന്‍ ഫല്‍വേ ന്യൂസിലാന്റ് ക്ലബ്ബായ യംഗ് ഹേര്‍ട്ടില്‍ നിന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുന്നത്. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് ക്ലബ്ബ് യോവില്‍ ടൗണിനു കളിച്ചിരുന്ന ജെയിംസ് അലിസ്റ്റര്‍ 15 വര്‍ഷത്തെ പ്രൊഫഷനല്‍ ഫുട്ബാളിലെ പരിചയവുമായാണ് കേരളത്തിലെത്തുന്നത്.
















