ന്യൂദല്‍ഹി: ഇന്ത്യന്‍ താരം പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ തിരിച്ചെത്തി.
ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്(ബി. ഡബ്യു. എഫ്.) പുറത്തിറക്കിയ പുതിയ പട്ടികയില്‍ 10ാം സ്ഥാനത്താണ് സിന്ധു. സിംഗിള്‍സില്‍ ഏഴാം റാങ്ക് നിലനിര്‍ത്തിയ സൈന നെഹ്വാളാണ് ഇന്ത്യക്കാരില്‍ മുന്നിലുള്ളത്. പുരുഷ സിംഗിള്‍സില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി കെ. ശ്രീകാന്ത് 22ലെത്തി. എന്നാല്‍, പി. കശ്യപ് ഒരു സ്ഥാനം നഷ്ടപ്പെടുത്തി 28ാമതാണ്. വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ടഅശ്വനി പൊന്നപ്പ സഖ്യം 21-ാം സ്ഥാനം നിലനിര്‍ത്തി.
















