കോട്ടയം: മാതൃകാപരമായ കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുവരാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്ന് മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. 53-ാം ദേശീയ അധ്യാപകദിനാഘോഷത്തോടനുബന്ധിച്ച് നടന്ന അവാര്‍ഡ് വിതരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ 84 അധ്യാപക അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും വിതരണം ചെയ്തു. ജോസ് കെ. മാണി എം.പി, ഡോ. എന്‍. ജയരാജ് എംഎല്‍എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണഭട്ട്, ഹയര്സെ ക്കന്‍ഡറി ഡയറക്ടര്‍ കെ.എന്‍ സതീഷ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഇതിനിടെ എസ്എഫ്ഐക്കാര്‍ വിദ്യാഭ്യാസമന്ത്രിക്കെതിരെ കരിങ്കൊടിയുമായി എത്തിയെങ്കിലും മന്ത്രി വഴിമാറിയെത്തിയതിനാല് കാണിക്കാനായില്ല. പിന്നീട് ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: