ഐഎസ്ഐഎസ് ഭീകരരെ നേരിടാന്‍ നാറ്റോ രംഗത്ത്
ബാഗ്ദാദ്: ഇറാഖിലെക്ക് കാനഡയും സൈനിക ഉപദേശകരെ അയക്കുന്നു. ഭീകരെര നേരിടാന്‍ ഇറാഖ് സൈന്യത്തിന് ഉപദേശം നല്‍കാനാണ് സൈനിക ഉപദേശകരെ അയക്കുന്നതെന്ന് കനേഡിയന്‍ അധികൃതര്‍ വ്യക്തമാക്കി. ഭീകരരുമായി യുദ്ധത്തിന് സൈന്യം ഇറങ്ങില്ല. മൂപ്പതോളം ഉപദേശകരെയാണ് അയക്കുക.
സുന്നി ഭീകരരെ നേരിടാന്‍ നാറ്റോ സൈന്യം രംഗത്തിറങ്ങാനുള്ള സാധ്യത വര്‍ദ്ധിച്ചു. അമേരിക്കയും ബ്രിട്ടണും ഉള്‍പ്പെടെ 28 അംഗ സംയുക്ത സൈന്യത്തെ ഇറാഖ് സിറിയന്‍ അതിര്‍ത്തികളില്‍ വിന്യസിക്കന് ധാരണയായി. രണ്ട് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ വധിക്കുകയും ഒരു ബ്രിട്ടീഷ് പൗരനെ വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംയുക്ത പ്രസ്താവന.
സുന്നി ഭീകരരുടെ ഭീഷണി നേരിടാന്‍ ഇറാഖ് സഹായം അഭ്യര്‍ത്ഥിച്ചാല്‍ ഗൗരവമായി പരിഗണിക്കുമെന്ന് നാറ്റോ തലവന്‍ ആന്‍ഡേഴ്സ് ഫോ റാസ്മുസ്സെന് പറഞ്ഞു. ഭീഷണി നേരിടാന്‍ നാറ്റോ സഖ്യകക്ഷികള്‍ക്ക് എന്തുചെയ്യാന്‍ സാധിക്കുമെന്ന് ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഐഎസ്ഐഎസ് ഭീകരരെ നേരിടാന്‍ നാറ്റോ തയാറാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു തൊട്ടു പിന്നാലെ ന്യൂപോര്‍ട്ടില്‍ ആരംഭിച്ച രണ്ടുദിവസത്തെ നാറ്റോ സമ്മേളനത്തിനെത്തിയ ആന്‍ഡേഴ്സ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഐഎസ്ഐഎസ് ഭീകരരെ ലക്ഷ്യമിട്ട് ഇറാഖില്‍ ഇതുവരെ 140 തവണ അമേരിക്ക വ്യോമാക്രമണം നടത്തിയപ്പോഴും ബ്രിട്ടന് ഭക്ഷണവും മരുന്നും എത്തിക്കുന്ന ദൗത്യം മാത്രമാണ് നിര്‍വഹിച്ചിരുന്നത്. എന്നാല്‍ ബ്രിട്ടണ് മാധ്യമപ്രവര്‍ത്തകനെ വധിക്കുമെന്ന് സുന്നി ഭീകരരുടെ വീഡിയോ പുറത്തു വന്നതോടെയാണ് ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ബ്രിട്ടണ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കുന്നതിലേക്ക് മോചനദ്രവ്യം നല്‍കില്ലായെന്നും പ്രധാനമന്ത്രി കാമറൂണ്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: