ന്യൂദല്‍ഹി: രാജ്യത്ത് വിചാരണതടവുകാരായി ജയിലില്‍ അടച്ചിട്ടിരിക്കുന്നവരെ മോചിതരാക്കുവാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം.
കുറ്റം തെളിഞ്ഞാല്‍ പരമാവധി ലഭിക്കുവാന്‍ സാധ്യതയുള്ള ശിക്ഷയുടെ കാലാവധിയുടെ പകുതി പൂര്‍ത്തിയാക്കിയവരെ വിട്ടയക്കണം.
ജില്ലാ ജഡ്ജിമാര്‍ ജയിലുകള്‍ സന്ദര്‍ശിച്ച് ഇത്തരത്തില്‍ വിട്ടയക്കേണ്ടവരുടെ പട്ടിക തയാറാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
















