റിയോ ഡി ജനീറോ: ഇക്കഴിഞ്ഞ ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ ഉള്‍പ്പെടാതിരുന്ന മുന്‍ സൂപ്പര്‍താരം റൊബീഞ്ഞോയെ പുതിയ കോച്ച് ദുംഗ ടീമിലേക്ക് തിരിച്ചുവിളിച്ചു.
ഈ മാസം ആറിന് കൊളംബിയക്കും 10ന് ഇക്വഡോറിനുമെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിലേക്കാണ് മുന്‍ റയല്‍ മാഡ്രിഡ് താരമായ റൊബീഞ്ഞോയെ ഉള്‍പ്പെടുത്തിയത്. പരിക്കേറ്റ മിഡ്ഫീല്‍ഡര്‍ ഹള്‍ക്കിന് പകരമായാണ് റൊബീഞ്ഞോയെ ടീമിലെടുത്തത്. കഴിഞ്ഞവര്‍ഷം നവംബറില്‍ ചിലിക്കെതിരായ മത്സരത്തിലാണ് റൊബീഞ്ഞോ അവസാനം കളിച്ചത്. ആ മല്‍സരത്തില്‍ റൊബീഞ്ഞോയുടെ ഗോളില്‍ ബ്രസീല്‍ ജയിക്കുകയും ചെയ്തിരുന്നു.
















