Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയലിന് ഞെട്ടിക്കുന്ന തോല്‍വി; ബാഴ്‌സ രക്ഷപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 10:44 pm IST
inSports

മാഡ്രിഡ്: പുതു സീസണ്‍ സ്പാനിഷ് ലീഗിന്റെ രണ്ടാം പോരാട്ടത്തില്‍ സൂപ്പര്‍ താരങ്ങളടങ്ങിയ റയല്‍ മാഡ്രിഡിന് അപ്രതീക്ഷിത തോല്‍വി. റയല്‍ സോസിഡാഡാണ് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞത്. സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കാനിറങ്ങിയില്ലെങ്കിലും ഗരെത്ത് ബെലെ, ഇക്കഴിഞ്ഞ ലോകകപ്പ് ഹീറോ ജെയിംസ് റോഡ്രിഗസ്, ജര്‍മ്മനിയുടെ ലോകകപ്പ് താരം ടോണി ക്രൂസ്, കരിം ബെന്‍സേമ, ലൂക്കാ മോഡ്രിച്ച് തുടങ്ങിയ വമ്പന്‍ താരനിര റയലിനായി അണിനിരന്നെങ്കിലും ടീമിനെ പരാജയത്തില്‍ നിന്ന് രക്ഷിക്കാനായില്ല. രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നശേഷമാണ് റയല്‍ നാലെണ്ണം വഴങ്ങി നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത്. മത്സരത്തിലുടനീളം മേധാവിത്വം നേടിയതും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തതും റയലായിരുന്നെങ്കിലും മുന്നേറ്റനിരയില്‍ ക്രിസ്റ്റിയാനോയുടെ അഭാവം നിഴലിച്ചുനിന്നു.

മത്സരം ആരംഭിച്ച് 11 മിനിറ്റായപ്പോഴേക്കും റയല്‍ 2-0ന് മുന്നിലെത്തി. അഞ്ചാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ടോണി ക്രൂസ് എടുത്ത കോര്‍ണര്‍ ബുള്ളറ്റ് കണക്കെയുള്ള ഹെഡ്ഡറിലൂടെ സെര്‍ജിയോ റാമോസ് സോസിഡാഡ് വലകുലുക്കി. ആറ് മിനിറ്റിനുശേഷം സൂപ്പര്‍ താരം ഗരെത്ത് ബെലെയിലൂടെ റയല്‍ ലീഡ് ഉയര്‍ത്തി. ലൂക്കാ മോഡ്രിച്ച് ഒരുക്കിക്കൊടുത്ത അവസരത്തില്‍ നിന്നാണ് ബലെ ഗോള്‍ നേടിയത്. രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ സോസിഡാഡ് താരങ്ങള്‍ ആക്രമണം കനപ്പിച്ചു. പിന്നീട് തുടര്‍ച്ചയായി അവര്‍ റയല്‍ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 35-ാം മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി. സാബി പ്രിയേറ്റോ തലകൊണ്ട് ചെത്തിയിട്ടുകൊടുത്ത പന്ത് ക്ലോസ് റേഞ്ചില്‍ നിന്ന് ഇനിഗോ മാര്‍ട്ടിനെസ് റയല്‍ വലയിലെത്തിക്കുകയായിരുന്നു. ആറ് മിനിറ്റിനുശേഷം സോസിഡാഡ് സമനില പിടിച്ചു. ആല്‍ബര്‍ട്ടോ ഡി ബെല്ലാ ബോക്‌സിനുള്ളിലേക്ക് നല്‍കിയ പാസ് നല്ലൊരു ഹെഡ്ഡറിലൂടെ ഡേവിഡ് സുരുറ്റസ റയല്‍ വല കുലുക്കി. ഇതിനിടെ റയലിന് ലീഡ് ഉയര്‍ത്താന്‍ ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും മാഴ്‌സെലോയും ടോണി ക്രൂസും അവ നഷ്ടപ്പെടുത്തി.

രണ്ടാം പകുതിയിലും സോസിഡാഡ് താരങ്ങള്‍ മികച്ച ഫുട്‌ബോളാണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ കളിയുടെ 65-ാം മിനിറ്റില്‍ റയലിനെ ഞെട്ടിച്ച് സോസിഡാഡ് ലീഡ് സ്വന്തമാക്കി. സാബി പ്രിയേറ്റോ നല്‍കിയ പാസ് ക്ലോസ് റേഞ്ചില്‍ നിന്ന് ഡേവിഡ് സുരുറ്റസ നല്ലൊരു ഇടംകാലന്‍ ഷോട്ടിലൂടെ റയല്‍ വലയില്‍ പന്തെത്തിച്ചു. ലീഡ് വഴങ്ങിയതോടെ റയലിന്റെ ആക്രമണങ്ങള്‍ക്ക് ലക്ഷ്യബോധമില്ലാതായി. പിന്നീട് 75-ാം മിനിറ്റില്‍ കാര്‍ലോസ് വെലയും ലക്ഷ്യം കണ്ടതോടെ റയല്‍ മാഡ്രിഡിന്റെ തകര്‍ച്ച പൂര്‍ണ്ണമായി. ലീഗിലെ ആദ്യ മത്സരത്തില്‍ ഐബറിനോട് പരാജയപ്പെട്ട സോസിഡാഡിന്റെ ആദ്യ വിജയമാണിത്.

മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ വിജയം സ്വന്തമാക്കി. വിയ്യാറയലിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സ വിജയിച്ചത്. മെസ്സിയും നെയ്‌മറും ഉള്‍പ്പെടെയുള്ള താരനിര ആദ്യ ഇലവനില്‍ ഇറങ്ങിയിട്ടും ബാഴ്‌സക്ക് ഗോള്‍ നേടാന്‍ കളിയുടെ 82-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. 70-ാം മിനിറ്റില്‍ പെഡ്രോക്ക് പകരമായി ഇറങ്ങിയ റാമിറസാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്. മറ്റ് മത്സരങ്ങളില്‍ ഡിപോര്‍ട്ടീവോ ലാ കൊരൂണ 2-2ന് റയോ വയ്യക്കാനോയെയും എല്‍ച്ചെ 1-1ന് ഗറ്റാഫെയെയും സമനിലയില്‍ തളച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.