ഇസ്ലാമാബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെക്കണമെന്നാവശ്യപ്പെട്ട പ്രക്ഷോഭകാരികളില്‍ മൂന്നുപേരെ പോലീസ് വെടിവെച്ചുകൊന്നു. മുന്നൂറിലധികംപേര്‍ക്ക് പരിക്കുണ്ട്. പ്രതിപക്ഷ നേതാവ് ഇമ്രാന് ഖാന്റെ നേതൃത്വത്തില്‍ തെരുവിലറിങ്ങിയ ജനക്കൂട്ടം പ്രധാനമന്ത്രിയുടെ വസതി വളഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് നടപടി. ലാത്തിച്ചാര്‍ജ്ജു ചെയ്ത പോലീസിനെ പ്രക്ഷോഭകാരികള്‍ ആക്രമിച്ചു. കല്ലേറും സായുധാക്രമണവും സഹിക്കാനാകാതെവന്നപ്പോള്‍ പോലീസ് വെടിവെക്കുകയായിരുന്നു. പരിക്കേറ്റ നൂറുകണക്കിനുപേരെ ആശുപത്രിയിലാക്കി. ഒട്ടേറെ പേരുടെ നില ഗുരുതരമാണ്.
നിരപരാധികളുടെ കൊലയ്ക്ക് ഉത്തരവാദിയായ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെയ്ക്കണമെന്ന് തെഹ്റിക് ഇ ഇന്‍സാഫ് ചീഫ് ഇമ്രാന് ഖാന് ആവശ്യപ്പെട്ടു. നിരപരാധികളുടെ നേര്‍ക്ക് വെടിയുതിര്‍ത്ത പോലീസ് നടപടി അപലപനീയമാണ്. ഷെറീഫിന്റെ രാജിയില്‍ കുറഞ്ഞ് മറ്റൊന്നും തങ്ങള്‍ ആവശ്യപ്പെടുന്നില്ല, അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശമാണ് വിനിയോഗിക്കുന്നതെന്ന് പ്രക്ഷോഭകാരികള്‍ പറഞ്ഞു. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന മതനേതാക്കള്‍ ബലിദാന സമരത്തില്‍നിന്ന് പിന്നോട്ടു പോകരുതെന്ന് അണികളെ ആഹ്വാനം ചെയ്തു.
ഇതിനിടെ ഷെറീഫിന്റെ രാജി ആവശ്യം ഇന്നലെ രാത്രി സര്‍ക്കാര്‍ അസന്ദിഗ്ദ്ധമായി തള്ളി. ഷെറീഫ് ഇന്നലെ രാത്രി ലാഹോറിലേക്ക് പലായനം ചെയ്ത വാര്‍ത്ത സര്‍ക്കാര്‍ നിഷേധിച്ചു. ഷെറീഫിനൊ അദ്ദേഹത്തിന്റെ കുടുംബത്തിനൊ ഒരു ഭീഷണിയും ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര് ഇമ്രാന്‍ഖാന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തിവരികയാണ്. ഇവര്‍ ഇസ്ലാമാബാദില് നടത്തിയ പ്രകടനത്തിനിടെയാണ് പോലീസ് വെടിവെപ്പ് ഉണ്ടായത്. ഇതില്‍ മൂന്നുറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നവാസ് ഷെരീഫ് എത്രയും വേഗം സ്ഥാനം രാജിവെയ്ക്കണമെന്ന് ഇമ്രാന്‍ഖാനും മതനേതാവ് ഖ്വാദ്രിയും ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് സംഭവമുണ്ടായത്. നൂറുകണക്കിന് പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും പട്ടാളം തടയുകയായിരുന്നു. ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് പ്രക്ഷോഭകാരികള്‍ നടത്തുന്നതെന്ന് വാര്‍ത്താവിനിമയ മന്ത്രി പര്‍വേസ് റഷീദ് പറഞ്ഞു. പോലീസും പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടിലിനിടെയാണ് വെടിവെപ്പുണ്ടായത്. കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും ഉപയോഗിച്ചാണ് പോലീസ് പ്രക്ഷോഭകാരികളെ നേരിട്ടത്.
പാക് തലസ്ഥാനത്ത് സംഘര്‍ഷം തുടരുകയാണ്. ഇമ്രാന്‍ഖാന്റെയും ഖ്വാദ്രിയുടെയും നേതൃത്വത്തില്‍ ആഗസ്റ്റ് 14 ന് ആരംഭിച്ചതാണ് പ്രക്ഷോഭം. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കൃത്രിമം ഉണ്ടായതായാണ് അവര്‍ പറയുന്നത്. പാക് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പ്രക്ഷോഭം താന്‍ നയിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇമ്രാന്ഖാന് മുന്നില്‍ നടന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍ ഖാന്റെ ആഹ്വാനത്തെ പിന്തുടര്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ഖ്വാദ്രിയുടെ സമാനസ്വഭാവമുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇമ്രാന്‍ഖാന്റെ ആഹ്വാനവും ഉണ്ടായത്. പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള റോഡുകള്‍ മുഴുവന്‍ ആയിരക്കണക്കിന് സുരക്ഷാഭടന്മാരെ വിന്യസിച്ചിരുന്നു. തങ്ങളുടെ പ്രക്ഷോഭം സമാധാനപരമായിരിക്കുമെന്നാണ് ഇമ്രാന്ഖാന് പറയുന്നത്. നിയമം തെറ്റിച്ചുകൊണ്ടുള്ള പ്രക്ഷോഭം നടത്തരുതെന്നും അദ്ദേഹം പ്രക്ഷോഭകാരികളോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: