Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫെഡറര്‍, അസാരങ്ക സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:54 pm IST
inSports

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ സ്വിറ്റ്സര്‍ലന്റിന്റെ മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡററും മൂന്നാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയും സെമിയില്‍ പ്രവേശിച്ചു. വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ ബലാറസിന്റെ വിക്ടോറിയ അസാരങ്കയും സ്ലോണ്‍ സ്റ്റീഫനും അവസാന നാലില്‍ പ്രവേശിച്ചു. അതേസമയം അമേരിക്കയുടെ സെറീനാ വില്ല്യംസ്‌ ക്വാര്‍ട്ടറില്‍ തോറ്റ്‌ പുറത്തായി.

വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ വിക്ടോറിയ അസാരങ്ക റഷ്യയുടെ സ്വറ്റ്ലാന കുസ്നെറ്റ്സോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ കീഴടക്കിയാണ്‌ സെമിയില്‍ കടന്നത്‌. സ്കോര്‍: 7-5, 6-1. മറ്റൊരു സെമി ഫൈനലില്‍ മൂന്നാം സീഡ്‌ അമേരിക്കയുടെ സെറീന വില്യംസ്‌ പുറത്തായി. അമേരിക്കയുടെ തന്നെ സ്ലോണ്‍ സ്റ്റീഫന്‍സ്‌ ആണ്‌ സെറീനയെ പരാജയപ്പെടുത്തിയത്‌. സ്കോര്‍: 3-6, 7-5, 6-4. രണ്ട്‌ മണിക്കൂറും 17 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ്‌ സെറീന കീഴടങ്ങിയത്‌.

ആദ്യ സെറ്റ്‌ നേടിയ സെറീനയ്‌ക്ക്‌ രണ്ടാം സെറ്റില്‍ പുറംവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന്‌ തുടര്‍ച്ചയായ രണ്ട്‌ സെറ്റ്‌ സ്വന്തമാക്കി സ്ലോണ്‍ സ്റ്റീഫന്‍സ്‌ വിജയം നേടുകയായിരുന്നു. രണ്ടാം സെറ്റിലെ ഒന്‍പതാം ഗെയിമില്‍ ട്രെയിനറുടെ സേവനം തേടിയ ശേഷമാണ്‌ സെറീന കളിതുടര്‍ന്നത്‌. സെമിയില്‍ നിലവിലെ ചാമ്പ്യന്‍ വിക്ടോറിയ അസാരങ്കയാണ്‌ സ്ലോണിന്റെ എതിരാളി. മറ്റൊരു സെമിയില്‍ റഷ്യന്‍ സുന്ദരിയും രണ്ടാം സീഡുമായ മരിയ ഷറപ്പോവക്ക്‌ ചൈനീസ്‌ താരവും ആറാം സീഡുമായ നാ ലീയാണ്‌ സെമിയില്‍ വെല്ലുവിളി ഉയര്‍ത്തുക.

പുരുഷ വിഭാഗത്തില്‍ മുന്‍ ചാമ്പ്യനായ ലോക രണ്ടാം നമ്പര്‍ സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഏഴാം സീഡ്‌ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ്‌ സോംഗയെ പരാജയപ്പെടുത്തി സെമിയിലേക്ക്‌ കുതിച്ചു. അഞ്ച്‌ സെറ്റ്‌ നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ്‌ റോജര്‍ ഫെഡറര്‍ അവസാന നാലില്‍ ഇടംപിടിച്ചത്‌. മൂന്നുമണിക്കൂറും 34 മിനിറ്റും നീണ്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ 7-6, 6-4, 7-6, 6-3, 3-6 എന്ന സ്കോറിനാണ്‌ ഫെഡറര്‍ വിജയം കണ്ടത്‌. തുടര്‍ച്ചയായ പത്താം തവണയാണ്‌ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ പ്രവേശിക്കുന്നത്‌.

50 മിനിറ്റ്‌ നീണ്ട ആദ്യ സെറ്റ്‌ ടൈബ്രേക്കറില്‍ 7-6ന്‌ സ്വന്തമാക്കിയ ഫെഡറര്‍ 32 മിനിറ്റ്‌ നീണ്ട രണ്ടാം സെറ്റില്‍ സോംഗയുടെ കരുത്തിന്‌ മുന്നില്‍ കീഴടങ്ങി. നാല്‌ ഗെയിം മാത്രം വിട്ടുകൊടുത്താണ്‌ സോംഗ വിജയം സ്വന്തമാക്കിയത്‌. എന്നാല്‍ 53 മിനിറ്റ്‌ നീണ്ട മൂന്നാം സെറ്റില്‍ ഉജ്ജ്വലമായി തിരിച്ചടിച്ച ഫെഡറര്‍ ടൈബ്രേക്കറില്‍ 7-6ന്‌ വീണ്ടും സെറ്റ്‌ സ്വന്തമാക്കി. നാലാം സെറ്റില്‍ അവസരത്തിനൊത്തുയര്‍ന്ന സോംഗ 40 മിനിറ്റിനൊടുവില്‍ 6-3ന്‌ സെറ്റ്‌ സ്വന്തമാക്കി. ഇതോടെ മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക്‌ കടന്നു. അവസാന സെറ്റില്‍ തന്റെ പരിചയസമ്പത്ത്‌ മുഴുവന്‍ പുറത്തെടുത്ത ഫെഡറര്‍ സോംഗക്ക്‌ യാതൊരു അവസരവും നല്‍കാതെ 39 മിനിറ്റിനൊടുവില്‍ മത്സരം സ്വന്തമാക്കി, ഒപ്പം സെമിഫൈനല്‍ പ്രവേശനവും.

മറ്റൊരു സെമിയില്‍ മൂന്നാം സീഡ്‌ ബ്രിട്ടന്റെ ആന്‍ഡി മുറെ ഫ്രാന്‍സിന്റെ ജെര്‍മി ചാര്‍ഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ കീഴടക്കിയാണ്‌ സെമിയിലേക്ക്‌ മാര്‍ച്ച്‌ ചെയ്തത്‌. ഒരു മണിക്കൂറും 51 മിനിറ്റും നീണ്ട മത്സരത്തിനൊടുവില്‍ 6-4, 6-1, 6-2 എന്ന സ്കോറിനാണ്‌ 2011ലെ റണ്ണേഴ്സപ്പായ മുറെ അവസാന നാലില്‍ ഇടം പിടിച്ചത്‌. ലോകമൂന്നാം നമ്പര്‍ താരമായ ആന്‍ഡി മുറെ തുടര്‍ച്ചയായ നാലാം തവണയാണ്‌ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിഫൈനലില്‍ എത്തുന്നത്‌. സെമിയില്‍ റോജര്‍ ഫെഡററാണ്‌ മുറെയുടെ എതിരാളി. മറ്റൊരു സെമിയില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നോവാക്‌ ഡോകോവിച്ചും നാലാം സീഡ്‌ സ്പെയിനിന്റെ ഡേവിഡ്‌ ഫെററും തമ്മില്‍ ഏറ്റുമുട്ടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.