മെല്‍ബണ്‍: ലോക രണ്ടാം നമ്പര്‍ താരം സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡററെ കീഴടക്കി മൂന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചു. നാല് മണിക്കൂര്‍ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് മുറെ ഫെഡററെ കീഴടക്കിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മുറെ ഫെഡററുടെ വഴിമുടക്കിയത്. രണ്ടു ടൈബ്രേക്കറുകള്‍ ഫെഡറര്‍ക്ക് അനുകൂലമായിട്ട് കൂടി ആവേശകരമായ പോരാട്ടത്തിലൂടെ മുറെ തിരിച്ചുവരികയായിരുന്നു. നാല് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടവുില്‍ 6-4, 6-7, 6-3, 6-7, 6-2 എന്ന സ്കോറിനായിരുന്നു മുറെയുടെ വിജയം. ഗ്രാന്റ് സ്ലാം ചാമ്പ്യന്‍ഷിപ്പില്‍ ഫെഡറര്‍ക്കെതിരെ മുറെയുടെ ആദ്യ വിജയമാണിത്. ഞായറാഴ്ച ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോകോവിച്ചിനെയാണ് മുറെ ഫൈനലില്‍ നേരിടുക. ഡേവിഡ് ഫെററെ കീഴടക്കിയാണ് നിലവിലെ ചാമ്പ്യനായ ഡോകോവിച്ച് ഫൈനലിന് യോഗ്യത നേടിയത്.
കഴിഞ്ഞ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ മുറെയുടെ മൂന്നാമത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലാണിത്. 2010, 11 വര്‍ഷങ്ങളിലാണ് മുറെ ഇതിന് മുമ്പ് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ കളിച്ചത്. 2010 ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനല്‍ ഉള്‍പ്പെടെ ഇതിനു മുന്‍പ് ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും ഫെഡറര്‍ക്കായിരുന്നു വിജയം.
















