Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരളത്തിന്‌ കുതിപ്പും; കിതപ്പും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:54 pm IST
inSports

ഇറ്റാവ: 58-ാ‍മത്‌ ദേശീയ സ്കൂള്‍ മീറ്റിന്റെ രണ്ടാം ദിനംകേരളം മുന്നിലെത്തി. ആദ്യ ദിവസം രണ്ടാം സ്ഥാനത്തായിരുന്ന കേരളം ഇന്നലെ മികച്ച പ്രകടനത്തോടെയാണ്‌ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്‌. നാല്‌ സ്വര്‍ണ്ണവും 6 വെള്ളിയും എട്ട്‌ വെങ്കലവുമടക്കം 46 പോയിന്റാണ്‌ കേരളത്തിനുള്ളത്‌. മീറ്റിന്റെ രണ്ടാം ദിവസം രണ്ട്‌ സ്വര്‍ണ്ണവും അഞ്ച്‌ വെള്ളിയും അഞ്ച്‌ വെങ്കലവും കേരള താരങ്ങള്‍ സ്വന്തമാക്കി. എന്നാല്‍ സ്വര്‍ണ്ണവേട്ടയില്‍ അഞ്ച്‌ സ്വര്‍ണ്ണം നേടിയ മഹാരാഷ്‌ട്രയാണ്‌ മുന്നിട്ടുനില്‍ക്കുന്നത്‌.

എന്നാല്‍ നേട്ടത്തിനിടയിലും കേരളത്തിന്‌ ചിലയിനങ്ങളില്‍ തിരിച്ചടി നേരിട്ടു. ആണ്‍-പെണ്‍ 400 മീറ്ററില്‍ കേരളത്തിന്‌ ഒരു സ്വര്‍ണം പോലും നേടാന്‍ കഴിഞ്ഞില്ല. കേരളം ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന 400 മീറ്ററില്‍ മൂന്ന്‌ വെള്ളിയും രണ്ട്‌ വെങ്കലവും മാത്രമാണ്‌ നേടാന്‍ കഴിഞ്ഞത്‌. കഴിഞ്ഞ വര്‍ഷം രണ്ട്‌ സ്വര്‍ണ്ണവും മൂന്ന്‌ വെള്ളിയും കേരളം 400 മീറ്ററില്‍ സ്വന്തമാക്കിയിരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ കേരളത്തിന്റെ ഉറച്ച സ്വര്‍ണ്ണപ്രതീക്ഷയായിരുന്ന പാലക്കാട്‌ കുമരംപുത്തൂര്‍ എച്ച്‌എസ്‌എസിലെ ലിജോ മാണിക്ക്‌ വെള്ളിമെഡല്‍ കൊണ്ട്‌ തൃപ്തിപ്പെടേണ്ടിവന്നു. അവസാന 100 മീറ്ററിലാണ്‌ ലിജോ മാണി രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടത്‌.

രണ്ടാം ദിവസമായ ഇന്നലെ മൂന്ന്‌ പുതിയ റെക്കോര്‍ഡുകള്‍ക്കാണ്‌ സെയ്ഫായ്‌ സ്റ്റേഡിയം സാഷ്യം വഹിച്ചത്‌. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ കേരളത്തിന്റെ പി.യു. ചിത്ര, ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ മഹാരാഷ്‌ട്രയുടെ അഞ്ജന ദംകയും ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മഹാരാഷ്‌ട്രയുടെ മലയാളി താരം മേഘന ദേവാംഗ എന്നിവരാണ്‌ രണ്ടാം ദിവസത്തെ റെക്കോര്‍ഡിന്‌ അവകാശികള്‍.

ഇതോടെ മീറ്റില്‍ നാല്‌ പുതിയ റെക്കോര്‍ഡുകള്‍ പിറവിയെടുത്തു. നാല്‌ റെക്കോര്‍ഡുകളുടെയും അവകാശികള്‍ പെണ്‍കുട്ടികളാണ്‌.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഉഷ സ്കൂളിന്റെ ടിന്റു ലൂക്ക 2006-ല്‍ പൂനെയില്‍ സ്ഥാപിച്ച 55.61 സെക്കന്റിന്റെ റെക്കോര്‍ഡാണ്‌ അഞ്ജന ദംകയുടെ കുതിപ്പില്‍ വഴിമാറിയത്‌. ഷോട്ട്പുട്ടില്‍ 2005-ല്‍ ദല്‍ഹിയുടെ മുകേഷ്‌ ബെനിവാല്‍ പൂനെയില്‍ സ്ഥാപിച്ച 12.18 മീറ്ററിന്റെ റെക്കോര്‍ഡാണ്‌ 12.45 മീറ്റര്‍ ദൂരത്തേക്ക്‌ ഷോട്ട്‌ എറിഞ്ഞ്‌ മഹാരാഷ്‌ട്രയുടെ മേഘ്ന ദേവാംഗ തിരുത്തിക്കുറിച്ചത്‌.

സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടി പാലക്കാട്‌ മുണ്ടൂര്‍ എച്ച്‌എസിലെ പി.യു. ചിത്രയാണ്‌ രണ്ടാം ദിവസവും കേരളത്തിന്റെ കുതിപ്പിന്‌ തുടക്കമിട്ടത്‌. ആദ്യദിനം 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ചിത്ര 5000 മീറ്ററില്‍ പുതിയ ദേശീയ റെക്കോര്‍ഡോടെയാണ്‌ സ്വര്‍ണ്ണത്തിലേക്ക്‌ കുതിച്ചത്‌. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ കെ.എ. സിംനയാണ്‌ കേരളത്തിന്‌ വേണ്ടി നാലാം സ്വര്‍ണം നേടിയത്‌. തൃശൂര്‍ മതിലകം ഒഎല്‍എഫ്ജിഎച്ച്‌എസിലെ വിദ്യാര്‍ത്ഥിനിയാണ്‌ ഷിംന. തിരുവനന്തപുരത്ത്‌ നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയിരുന്ന സിംന തീര്‍ത്തും അപ്രതീക്ഷിതമായാണ്‌ ദേശീയ മീറ്റില്‍ സ്വര്‍ണ്ണം പിടിച്ചെടുത്തത്‌.

സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ ഉറച്ച പ്രതീക്ഷയായിരുന്ന വിഷ്ണു ഉണ്ണിക്ക്‌ വെള്ളികൊണ്ട്‌ തൃപ്തിപ്പെടേണ്ടിവന്നു. തിരുവനന്തപുരത്ത്‌ നടന്ന സംസ്ഥാന സ്കൂള്‍ അത്ലറ്റിക്‌ മീറ്റില്‍ 4.50 മീറ്റര്‍ ചാടി ദേശീയ റെക്കോര്‍ഡിനെ മറികടന്ന കോതമംഗലം സെന്റ്‌ ജോര്‍ജ്‌ എച്ച്‌എസ്‌എസിന്റെ വിഷ്ണു അതേ പ്രകടനം ആവര്‍ത്തിച്ചെങ്കിലും സ്വര്‍ണ്ണം കൈവിട്ടുപോയി. ഈയിനത്തില്‍ പാലക്കാട്‌ കുമരംപുത്തൂര്‍ കെഎച്ച്‌എസിന്റെ എബിന്‍ സണ്ണി വെങ്കലം സ്വന്തമാക്കി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന സെന്റ്‌ ജോര്‍ജിന്റെ അനിലാഷ്‌ ബാലന്‍ ആറാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഉഷ സ്കൂളിന്റെ ഷഹര്‍ബാന സിദ്ദീഖ്‌ വെള്ളിയും കുമരംപുത്തൂര്‍ സ്കൂളിന്റെ ബബിത. സി വെങ്കലവും കേരളത്തിനായി സ്വന്തമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ പറളി സ്കൂളിന്റെ വി.വി. ജിഷ വെള്ളിമെഡല്‍ കരസ്ഥമാക്കി. സബ്‌ ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഉഷ സ്കൂളിന്റെ കെ. സ്നേഹ വെങ്കലം കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ തിരുവനന്തപുരം സായിയിലെ ജനിമോള്‍ ജോയി കേരളത്തിനായി വെള്ളി കരസ്ഥമാക്കി.

മീറ്റിന്റെ മൂന്നാം ദിവസമായ ഇന്ന്‌ 29 ഫൈനലുകള്‍ അരങ്ങേറും. മീറ്റിലെ വേഗതയേറിയ താരത്തെ കണ്ടെത്തുന്നതിനുള്ള 100 മീറ്റര്‍ ഫൈനലും ഇന്നാണ്‌ നടക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.