Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇറ്റാവയിലും കേരളം ഹിറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:54 pm IST
inSports

ഇറ്റാവ: അനിഷേധ്യതയുടെ പുതിയ അധ്യായം രചിച്ച്‌ കേരളത്തിന്റെ കായിക കൗമാരം ഇറ്റാവയോടു വിടപറഞ്ഞു. കൊടുങ്കാറ്റിലും ഉലയാത്ത അഗ്നി സ്ഫുലിംഗങ്ങളാണ്‌ തങ്ങളെന്ന വാക്യം വരച്ചിട്ട്‌… ഉത്തര്‍പ്രദേശിന്റെ മണ്ണിലെ പുല്‍നാമ്പുകള്‍ക്ക്‌ എന്നെന്നും ഓര്‍ത്തുവയ്‌ക്കാന്‍ ഒരു വീരഗാഥ നല്‍കിയുള്ള മടക്കയാത്ര… ആ യാത്രയില്‍ അഭിമാനത്തിന്റെ ഒരു കനകകിരീടം കൂടെ അവര്‍ നമുക്കായി കൈയിലേന്തിയിട്ടുണ്ട്‌.

എതിരാളികളെ കാതങ്ങള്‍ പിന്തള്ളി ദേശീയ സ്കൂള്‍ അത്ലറ്റിക്‌ മീറ്റില്‍ തുടര്‍ച്ചയായ 16-ാ‍ം തവണയും കേരളം കിരീടം ചൂടി. 33 സ്വര്‍ണ്ണവും 26 വെള്ളിയും 17 വെങ്കലവുമടക്കം 293 പോയിന്റ്നേടിയാണ്‌ മലയാളത്തിന്റെ പൊന്‍താരകങ്ങള്‍ ചരിത്രം സൃഷ്ടിച്ചത്‌. അവസാന ദിവസമായ ഇന്നലെ 7 സ്വര്‍ണ്ണവും മൂന്ന്‌ വെള്ളിയും ഒരു വെങ്കലവും കേരളത്തിന്റെ അക്കൗണ്ടിലെത്തി.

ഉജ്വലമായിരുന്ന മുലായത്തിന്റെ… അഖിലേഷിന്റെ…. അധികാര പ്രദേശത്തില്‍ കൗമാര കായിക കേരളത്തിന്റെ ഏകാധിപത്യം.

മെഡല്‍വേട്ടയുടെ കാര്യത്തില്‍ കഴിഞ്ഞവര്‍ഷത്തെ പ്രകടനത്തെ നമ്മുടെ കുട്ടികള്‍ കടത്തിവെട്ടി. 2012-ല്‍ ലുധിയാനയില്‍ 29 സ്വര്‍ണ്ണവും 25 വെള്ളിയും 15 വെങ്കലവുമടക്കം 262 പോയിന്റായിരുന്നു കേരളത്തിന്റെ സമ്പാദ്യം.

ഇത്തവണ ആദ്യ രണ്ട്‌ ദിനങ്ങളിലും ട്രാക്കിലും ഫീല്‍ഡിലും തിരിച്ചടി നേരിട്ട കേരളം മൂന്നാം ദിനം മുതല്‍ പടയോട്ടം ആരംഭിക്കുകയായിരുന്നു. രണ്ടാം സ്ഥാനം സ്വന്തമാക്കിയ മഹാരാഷ്‌ട്രക്ക്‌ 11 സ്വര്‍ണ്ണമടക്കം 111 പോയിന്റ്‌ നേടാനേ കഴിഞ്ഞുള്ളൂ.

2010-ല്‍ അമൃത്സറില്‍ 28 സ്വര്‍ണമെഡലുകളോടെ ചാമ്പ്യന്‍പട്ടം നേടിയ കേരളം 2011-ല്‍ പൂനെയില്‍ സ്വ ര്‍ണ്ണനേട്ടം നാല്‍പ്പതായി ഉയര്‍ത്തിയിരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ പഞ്ചാബ്‌, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുണ്ടായിരുന്ന ശക്തമായ മത്സരം ഇക്കുറി നേരിടേണ്ടി വന്നില്ല എന്നതും കേരളത്തിന്റെ കുതിപ്പിന്‌ ഗുണകരമായി.

സുവര്‍ണ്ണ താരം പാലക്കാട്‌ മുണ്ടൂര്‍ എച്ച്‌എസ്‌എസിലെ പി.യു. ചിത്ര നാലാം സ്വര്‍ണ്ണം നേടിയതിലൂടെയാണ്‌ അവസാന ദിനം കേരളം മെഡല്‍ വേട്ട തുടങ്ങിയത്‌. സീനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ്‌ കണ്‍ട്രിയിലായിരുന്നു ഇത്തവണ ചിത്രയുടെ സ്വര്‍ണവേട്ട.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ പാലക്കാട്‌ പറളി എച്ച്‌എസിലെ മുഹമ്മദ്‌ അഫ്സല്‍ ദേശീയ റെക്കോര്‍ഡോടെ രണ്ടാം സ്വര്‍ണ്ണം നേടിയതും കേരള ക്യാമ്പിലെ സ ന്തോഷം ഇരട്ടിപ്പിച്ചു.

1 മിനിറ്റ്‌ 54 സെക്കന്റില്‍ അഫ്സല്‍ ഓടിയെത്തിയപ്പോള്‍ 1990ല്‍ മഹാരാഷ്‌ട്രയുടെ മോനിഷ്‌ ശുകാല്‍ നേടിയ റെക്കോര്‍ഡ്‌ (1 മിനിറ്റ്‌ 55 സെക്കന്റ)്‌ പഴങ്കഥ.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ കോഴിക്കോട്‌ പൂവമ്പായി എഎംഎച്ച്‌എസിലെ ഷഹര്‍ബാന സിദ്ദിഖും സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ പാലക്കാട്‌ കുമരംപുത്തൂര്‍ കെഎച്ച്‌എസിലെ മുഹമ്മദ്‌ ഷെര്‍ഷാദും സ്വര്‍ണ്ണം നേടി.

സബ്‌ ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ പൂവമ്പായി എഎംഎച്ച്‌എസിലെ കെ. സ്നേഹ വെള്ളി ഉറപ്പിച്ചു.

സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ പൂവമ്പായി എഎംഎച്ച്‌എസിലെ ജെസി ജോസഫിനാണ്‌ സ്വര്‍ണ്ണം. സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ പാലക്കാട്‌ കുമരംപുത്തൂര്‍ കെഎച്ച്‌എസിലെ ലിജോ മാണി വെള്ളിമെഡല്‍ സ്വന്തമാക്കി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കുമരംപുത്തൂര്‍ കെഎച്ച്‌എസിലെ ബബിത വെള്ളിയും കോഴിക്കോട്‌ പുല്ലൂരാംപാറ സെന്റ്‌ ജോസഫ്‌ എച്ച്‌എസിലെ തെരേസ്‌ ജോസഫ്‌ വെങ്കലവും നേടി. സീനിയര്‍ വിഭാഗം 4ഃ400 മീറ്റര്‍ റിലേയിലെ രണ്ട്‌ സ്വര്‍ണ്ണവും കേരളം സ്വന്തമാക്കി.

സീനിയര്‍ പെണ്‍കുട്ടികളില്‍ പി.യു. ചിത്രയും ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുഹമ്മദ്‌ അഫ്സലും വ്യക്തിഗത ചാമ്പ്യന്‍മാരായി. ഇരുവര്‍ക്കും യുപി സര്‍ക്കാര്‍ സമ്മാനിക്കുന്ന നാനോ കാര്‍ ലഭിക്കും.

മത്സരിച്ച നാല്‌ ഇനങ്ങളിലും സ്വര്‍ണ്ണം സ്വന്തമാക്കിയ ചിത്ര അക്ഷരാര്‍ഥത്തില്‍ മേളയിലെ താരമായി. ക്രോസ്‌ കണ്‍ട്രിക്കു പുറമെ 3000 മീറ്റര്‍, 5000 മീറ്റര്‍, 1500 മീറ്റര്‍ എന്നിവയിലും ചിത്ര സ്വര്‍ണ്ണനേട്ടം കുറിച്ചിരുന്നു. ഇതില്‍ 5000 മീറ്ററിലും 1500 മീറ്ററിലും പുതിയ റെക്കോര്‍ഡും എഴുതിച്ചേര്‍ത്തു.
m

മുഹമ്മദ്‌ അഫ്സല്‍ രണ്ട്‌ സ്വര്‍ണ്ണവും ഒരു വെള്ളിയും നേടി. 800 മീറ്ററിനു പുറമെ 3000 മീറ്ററിലും കനകപ്പതക്കം അഫ്സല്‍ കഴുത്തില്‍ ചാര്‍ത്തിയപ്പോള്‍ 1500 മീറ്ററിലെ വെള്ളിയും നേട്ടത്തിന്റെ തിളക്കമേറ്റി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.