തൃശൂര്‍ : ഇന്ത്യന്‍ വനിതാ വോളിബോളില്‍ വീണ്ടും മലയാളികളുടെ നിറസാന്നിദ്ധ്യം. ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനും ലോകവനിതാ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാനിര്‍ണയ മത്സരത്തിനുമായി തെരഞ്ഞെടുത്ത 24 അംഗ ടീമില്‍ കേരളത്തില്‍ നിന്ന് പതിമൂന്ന് താരങ്ങളാണ് ഇടം നേടിയത്. ഏഴുപേര്‍ കേരളത്തിനുവേണ്ടി ജേഴ്സിയണിയുന്നവരും ആറുപേര്‍ റെയില്‍വേക്ക് വേണ്ടി കളിക്കുന്നവരുമാണ്. ടി.ജി.രാജു, പൂര്‍ണിമ എം.എസ്, അല്‍ഫോണ്‍സ എം.ജെ, എസ്.രേഖ, അനു ബാലകൃഷ്ണന്, ശ്രുതിമോള്‍, ബിന്‍സി എന്നിവരും റെയില്‍വേക്ക് വേണ്ടി കളിക്കുന്ന മലയാളി താരങ്ങളായ നിഷിയ ജോസഫ്, കെ.എസ്.സിമിഷ, സൗമ്യ, മിനിമോള്‍, ബബിത, ടെറി ആന്റണി എന്നിവരുമാണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി മലയാളി സാന്നിദ്ധ്യം ഏറെ കുറവായിരുന്നു ദേശീയ ടീമില്‍. തൃപ്രയാറില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന സെലക്ഷന് ട്രയല്സിനൊടുവിലാണ് 24 അംഗ ടീമിനെ പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്നും ടിജി രാജുവും പൂര്‍ണിമയും ബ്ലോക്കര്മാരായും അല്‍ഫോണ്‍സയും രേഖയും അറ്റാക്കര്മാരുമായാണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്. ശ്രുതിമോള്‍ സെറ്ററുടെ റോളിലും ബിന്‍സി ലിബ്റോയുമാണ്. മീന മഹാലിംഗം ചീഫ് കോച്ചായുള്ള ടീം ഇപ്രകാരമാണ്.
ടിജി രാജു, പൂര്‍ണിമ എംഎസ് (കേരളം) അനുശ്രീഘോഷ് (റെയില്‍വെ), അനുബാലകൃഷ്ണന് (കേരള), നിഷിയ ജോസഫ് (റെയില്‍വെ), സിമിഷ കെ.എസ്. (റെയില്‍വെ), വി.സൗമ്യ (റെയില്‍വെ), അല്‍ഫോണ്‍സ എം.ജെ. (കേരളം), രേഖ എസ്. (കേരളം), നിര്‍മല്‍ (ഹരിയാന), റിംപ്ലെ (ഹരിയാന), ജെന്നിഫര്‍ (തമിഴ്നാട്), പാറുള്‍ (യു.പി), ബിയോട്ടികുമാരി (ജാര്‍ഖണ്ഡ്), മിനിമോള്‍ എബ്രഹാം (റെയില്‍വെ), ബബിത കെ (റെയില്‍വെ), പ്രീതിസിങ്ങ് (യു.പി), ടെറിന്‍ ആന്റണി (റെയില്‍വെ), ശ്രുതിമോള്‍ (കേരള), ഷാന്റി ഏലിയാസ് (റെയില്‍വെ), രുക്സാന ഖാട്ടന് (വെസ്റ്റ് ബംഗാള്‍), പ്രിയങ്ക (റെയില്‍വെ), യോഗാവതി (തമിഴ്നാട്), ബിന്‍സി (കേരള) എന്നിവരാണ് ടീമംഗങ്ങള്‍. ആര്.പി.ടെയിലറാര്, വൈശാലി പഠാര്‍ (അസി.കോച്ചുമാര്‍), ജി.ഇ.ശ്രീധരന് ദേശീയകോച്ച് എന്നിവരാണ്. സെലക്ഷന് കമ്മിറ്റി മെമ്പര്‍ ജെയ്സമ്മ മൂത്തേടന് ചീഫ് കോച്ച് മീന മഹാലിംഗം, ജി.ഇ.ശ്രീധരന്, എ.രമണറാവു, കെ.മുരുകന് എന്നിവരടങ്ങുന്ന സെലക്ഷന് കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്.
















