Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യക്ക്‌ സ്വര്‍ണ്ണമില്ലാ ദിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:54 pm IST
inSports

പൂനെ: ഇരുപതാമത്‌ ഏഷ്യന്‍ അത്ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിവസം ഇന്ത്യക്ക്‌ സ്വര്‍ണ്ണമില്ല. എങ്കിലും രണ്ട്‌ വീതം വെള്ളിയും വെങ്കലവും നേടി ഇന്ത്യ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. പുരുഷന്മാരുടെ ലോംഗ്ജമ്പില്‍ പി. പ്രേംകുമാറും വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ സുധാസിംഗുമാണ്‌ ഇന്ത്യക്ക്‌ വേണ്ടി വെള്ളിമെഡല്‍ നേടിയത്‌. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സമര്‍ജിത്‌ സിംഗ്‌, വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യന്‍ താരം സുധാ സിംഗ്‌ എന്നിവര്‍ വെള്ളിമെഡല്‍ നേടിയപ്പോള്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സമര്‍ജിത്‌ സിംഗും വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജെ. ഹേമശ്രീയും വെങ്കലമെഡലുകള്‍ കരസ്ഥമാക്കി.

മീറ്റിന്റെ മൂന്നാം ദിവസവും ചൈന എതിരാളികളെ പിന്തള്ളി കുതിക്കുകയാണ്‌. ഇന്നലെ നേടിയ മൂന്ന്‌ സ്വര്‍ണ്ണമടക്കം ചൈനക്ക്‌ എട്ട്‌ സ്വര്‍ണ്ണവും മൂന്ന്‌ വെള്ളിയും രണ്ട്‌ വെങ്കലവും സ്വന്തമായി. രണ്ടാം സ്ഥാനത്തുള്ള ബഹ്‌റിന്‌ നാല്‌ വീതം സ്വര്‍ണ്ണവും വെള്ളിയും ഒരു വെങ്കലവും മൂന്നാം സ്ഥാനത്തുള്ള ഉസ്ബക്കിസ്ഥാന്‌ മൂന്ന്‌ വീതം സ്വര്‍ണ്ണം, വെള്ളി, ഒരു വെങ്കലവുമാണുള്ളത്‌. ഇന്ത്യ മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്‌. ഒരു സ്വര്‍ണ്ണവും മൂന്ന്‌ വെള്ളിയും അഞ്ച്‌ വെങ്കലവുമടക്കം 9 മെഡലുകളാണ്‌ ഇന്ത്യ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്‌.

പുരുഷന്മാരുടെ ലോംഗ്ജമ്പില്‍ 7.92 മീറ്റര്‍ ദൂരം താണ്ടിയാണ്‌ തമിഴ്‌നാട്‌ സ്വദേശിയായ പി. പ്രേംകുമാര്‍ ഇന്ത്യയുടെ അഭിമാനതാരമായത്‌. പ്രേംകുമാറിനേക്കാള്‍ മൂന്ന്‌ സെന്റീമീറ്റര്‍ കൂടുതല്‍ ചാടിയ ചൈനയുടെ വാങ്ങ്‌ ജിയാന്‍ സ്വര്‍ണ്ണവും 7.89 മീറ്റര്‍ ചാടിയ ചൈനയുടെ തന്നെ താങ്ങ്‌ ഗോചെന്‍ വെങ്കലവും കരസ്ഥമാക്കി. 7.64 മീറ്റര്‍ ചാടി തുടങ്ങിയ പ്രേംകുമാര്‍ തന്റെ അവസാന ശ്രമത്തിലാണ്‌ 7.92 മീറ്റര്‍ ചാടി വെള്ളിമെഡല്‍ പിടിച്ചെടുത്തത്‌. 7.54, 7.63, 7.86, 7.68, എന്നിങ്ങനെയായിരുന്നു പ്രേംകുമാറിന്റെ മറ്റ്‌ ചാട്ടങ്ങള്‍. യോഗ്യതാ റൗണ്ടില്‍ 7.84 മീറ്റര്‍ ചാടിയ പ്രേംകുമാര്‍ ഒന്നാമതായാണ്‌ ഫൈനല്‍ റൗണ്ടിലേക്ക്‌ യോഗ്യത നേടിയത്‌. 7.74 മീറ്ററായിരുന്നു സ്വര്‍ണ്ണം നേടിയ വാങ്ങ്‌ ജിയാന്‍ യോഗ്യതാ റൗണ്ടില്‍ താണ്ടിയ ദൂരം. മറ്റൊരു ഇന്ത്യന്‍ താരമായ അങ്കിത്‌ ശര്‍മ്മ ഒമ്പതാം സ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്തത്‌.

വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യന്‍ താരം സുധാ സിംഗ്‌ വെള്ളിമെഡല്‍ കരസ്ഥമാക്കി. 9 മിനിറ്റ്‌ 56.27 സെക്കന്റില്‍ ഫിനിഷ്‌ ചെയ്താണ്‌ സുധാസിംഗ്‌ വെള്ളിമെഡല്‍ കരസ്ഥമാക്കിയത്‌. ഈയിനത്തില്‍ ബഹ്‌റിന്റെ റുത്‌ ജബീത്‌ പുതിയ മീറ്റ്‌ റെക്കോര്‍ഡോടെ സ്വര്‍ണ്ണം കരസ്ഥമാക്കി. 9 മിനിറ്റ്‌ 40.84 സെക്കന്റില്‍ ഫിനിഷ്‌ ചെയ്താണ്‌ ബഹ്‌റിന്‍ താരം പുതിയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം സ്വന്തമാക്കിയത്‌. രണ്ട്‌ വര്‍ഷം മുമ്പ്‌ കോബെ മീറ്റില്‍ ജപ്പാന്‍ താരം മിനോറി ഹയാകരി സ്ഥാപിച്ച 9 മിനിറ്റ്‌ 52.42 സെക്കന്റിന്റെ റെക്കോര്‍ഡാണ്‌ റുത്‌ ജബീത്‌ തിരുത്തിക്കുറിച്ചത്‌. കൊറിയയുടെ പാക്‌ കും ഹ്യാങ്ങിനാണ്‌ വെങ്കലം. മറ്റ്‌ ഇന്ത്യന്‍ താരങ്ങളായ കിരണ്‍ തിവാരി ഏഴാം സ്ഥാനത്തും പ്രിയങ്ക സിംഗ്‌ പട്ടേല്‍ അവസാന സ്ഥാനത്തുമാണ്‌ ഫിനിഷ്‌ ചെയ്തത്‌.

പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സമര്‍ജിത്‌ സിംഗ്‌ വെങ്കലം നേടി. 75.03 മീറ്റര്‍ എറിഞ്ഞാണ്‌ സമര്‍ജിത്‌ സിംഗ്‌ വെങ്കലം കരസ്ഥമാക്കിയത്‌. 79.76 മീറ്റര്‍ എറിഞ്ഞ ഉസ്ബക്കിസ്ഥാന്റെ ഇവാന്‍ സയ്സേവ്‌ സ്വര്‍ണ്ണം നേടിയപ്പോള്‍ ശ്രീലങ്കയുടെ സജിത്‌ മധുരംഗ 79.62 മീറ്റര്‍ ദൂരത്തേക്ക്‌ ജാവലിന്‍ എറിഞ്ഞ്‌ വെള്ളിമെഡല്‍ കരസ്ഥമാക്കി. മറ്റൊരു ഇന്ത്യന്‍ താരമായ കൃഷ്ണ്‍കുമാര്‍ പട്ടേല്‍ 73.36 മീറ്റര്‍ ദൂരം എറിഞ്ഞ്‌ നാലാം സ്ഥാനത്തെത്തിയപ്പോള്‍ 71.82 മീറ്റര്‍ എറിഞ്ഞ രജീന്ദര്‍ സിംഗ്‌ ഏഴാമതായി.

വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജെ. ഹേമശ്രീയാണ്‌ ഇന്ത്യയുടെ രണ്ടാം വെങ്കലം കരസ്ഥമാക്കിയത്‌. 14.01 സെക്കന്റില്‍ ഫിനിഷ്‌ ചെയ്താണ്‌ ഹേമശ്രീ വെങ്കലം സ്വന്തമാക്കിയത്‌. 13.25 സെക്കന്റില്‍ ഫിനിഷ്‌ ചെയ്ത ജപ്പാന്റെ അയാകോ കിമുറ സ്വര്‍ണ്ണവും കസാക്കിസ്ഥാന്റെ അനസ്താസിയ സൊറുനോവ്‌ 13.44 സെക്കന്റില്‍ ഫിനിഷ്‌ ചെയ്ത്‌ വെള്ളിയും നേടി. മറ്റൊരു ഇന്ത്യന്‍ താരമായ ജി. ഗായത്രി നാലാം സ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്തത്‌.

വനിതകളുടെ 1500 മീറ്ററില്‍ ഇന്ത്യന്‍ പ്രതീക്ഷകളും മലയാളികളുമായ സിനി കെ. മാര്‍ക്കോസും ഒ.പി. ജെയ്ഷയും നാലും അഞ്ചും സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ സിദ്ധനാഥ്‌ തിങ്കലയക്ക്‌ സെക്കന്റിന്റെ നൂറിലൊരംശത്തില്‍ മെഡല്‍ നഷ്ടമായി. 10.88 സെക്കന്റില്‍ ഫിനിഷ്‌ ചെയ്ത ജപ്പാന്റെ വടാരു യസാവ വെങ്കലം നേടിയപ്പോള്‍ ഇന്ത്യന്‍ താരം 10.89 സെക്കന്റിലാണ്‌ ഫിനിഷ്‌ ചെയ്തത്‌. 13.61 സെക്കന്റില്‍ ഫിനിഷ്‌ ചെയ്ത ചൈനയുടെ ജിയാങ്ങ്‌ ഫാന്‍ സ്വര്‍ണ്ണവും കുവൈറ്റിന്റെ അബ്ദുള്‍ അസീസ്‌ അല്‍മന്‍ഡീല്‍ 13.78 സെക്കന്റില്‍ ഫിനിഷ്‌ ചെയ്ത്‌ വെള്ളിയും കരസ്ഥമാക്കി.

അതേസമയം പുരുഷന്മാരുടെ 4-100 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ ഫൈനലിലേക്ക്‌ യോഗ്യത നേടിയില്ല. ബാറ്റണ്‍ കൈമാറുന്നതിനിടെ നിലത്ത്‌ വീണതാണ്‌ ഇന്ത്യക്ക്‌ തിരിച്ചടിയായത്‌. അവസാന ലാപ്പിലാണ്‌ ഇന്ത്യന്‍ താരങ്ങളുടെ കയ്യില്‍ നിന്ന്‌ ബാറ്റണ്‍ നിലത്തുവീണത്‌. അതേസമയം പുരുഷന്മാരുടെ 1500 മീറ്ററിലും ഇന്ത്യക്ക്‌ തിരിച്ചടിയേറ്റു. സൗദി അറേബ്യയുടെ എമദ്‌ ഹമെദ്‌ നൂര്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ സന്ദീപ്‌ കരണ്‍സിംഗും പ്രഞ്ജാള്‍ ഗൊഗോയിയും 7ഉം 9ഉം സ്ഥാനങ്ങളിലാണ്‌ ഫിനിഷ്‌ ചെയ്തത്‌. മീറ്റിന്റെ നാലാം ദിവസമായ ഇന്ന്‌ ആറ്‌ ഫൈനലുകളാണ്‌ അരങ്ങേറുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.