ന്യൂറംബര്‍ഗ്: ജര്‍മ്മന്‍ ഗ്രാന്റ്പ്രീ കിരീടം റെഡ്ബുള്ളിന്റെ സെബാസ്റ്റ്യന്‍ വെറ്റലിന്. ലോട്ടസിന്റെ കിമി റെയ്‌ക്കോണിന്റെയും റൊമെയ്ന്‍ ഗ്രോജീന്റെയും കനത്ത വെല്ലുവിളി മറികടന്നാണ് വെറ്റല്‍ ജര്‍മ്മന്‍ ഗ്രാന്റ്പ്രീയില്‍ മുത്തമിട്ടത്.
ഒരുമണിക്കൂര്‍ 41 മിനിറ്റ് 14.711 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് വെറ്റല്‍ ഒന്നാമതെത്തിയത്. ഈ വര്‍ഷം വെറ്റലിന്റെ നാലാം ഗ്രാന്റ്പ്രീ കിരീടമാണിത്.
ലോട്ടസിന്റെ കിമി റെയ്‌ക്കോണ്‍ ഒരു മണിക്കൂര്‍ 41 മിനിറ്റ് 15.719 സെക്കന്റില്‍ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനവും ലോട്ടസിന്റെ തന്നെ റൊമെയ്ന്‍ ഗ്രോജീന്‍ ഒരു മണിക്കൂര്‍ 41 മിനിറ്റ് 20.541 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് മൂന്നാം സ്ഥാനവും സ്വന്തമാക്കിയത്. മുന്‍ ലോകചാമ്പ്യന്‍സ് ഫെറാറിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോ നാലാമതെത്തി.
നേരത്തെ കനേഡിയന്‍ ഗ്രാന്റ്പ്രീയും ബഹ്‌റിന്‍ ഗ്രാന്റ് പ്രീയും മലേഷ്യന്‍ ഗ്രാന്റ്പ്രീയും റെയ്‌ക്കോണ്‍ സ്വന്തമാക്കിയിരുന്നു. ഫോഴ്സ് ഇന്ത്യയുടെ പോള്‍ ഡി റെസ്റ്റ 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
















