അമ്മാന്‍: ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ യുവതാരം ശിവ് ഥാപ്പക്ക് സ്വര്‍ണ്ണം. 56 കി.ഗ്രാം വിഭാഗത്തിലാണ് ശിവ് ഥാപ്പ സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന ബഹുമതിയും ഇതോടെ ഥാപ്പക്ക് സ്വന്തമായി.
ഫൈനലില്‍ ആതിഥേയതാരം ഒബാഡ അല്‍കബെഹിനെയാ 2-1നാണ് ശിവ് ഥാപ്പ അടിയറവ് പറയിച്ചത്. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സിലും ആസാം സ്വദേശിയായ ശിവ് ഥാപ്പ ഇന്ത്യക്ക് വേണ്ടി മത്സരിച്ചിരുന്നു. സ്വര്‍ണ്ണം നേടിയ ശിവ് ഥാപ്പയെ ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അഭിനന്ദിച്ചു. 1994-ല്‍ രാജ്കുമാര്‍ സാംഗ്‌വാന്‍, 2009-ല്‍ സുരന്‍ ജോയ് സിംഗ് എന്നിവരാണ് ശിവയ്‌ക്ക് മുന്‍പേ ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ താരങ്ങള്‍.
എന്നാല്‍ മറ്റ് ഫൈനലുകളില്‍ എല്‍. ദേവേന്ദ്രോസിംഗും മന്‍ദീപ് ജാന്‍ഗ്രയും ഫൈനലില്‍ കീഴടങ്ങി വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടു. 49 കി.ഗ്രാം വിഭാഗത്തില്‍ ടെമര്‍താസ് സുസുപോവിനോട് 2-1നാണ് ദേവേന്ദ്രോ പരാജയപ്പെട്ടത്. 69 കി.ഗ്രാം വിഭാഗത്തില്‍ മന്‍ദീപ് ജന്‍ഗ്ര ഗ്വാങ്ങ്ഷു കസാക്കിസ്ഥാന്റെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവ് ഡാനിയാര്‍ യെലുസിനോവിനോട് 3-0ന് പരാജയപ്പെട്ടു. 64 കി.ഗ്രാം വിഭാഗത്തില്‍ മത്സരിച്ച മനോജ്കുമാറാണ് വെങ്കലം കരസ്ഥമാക്കിയത്.
ഇതോടെ ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഇന്ത്യക്ക് സ്വന്തമായി. കഴിഞ്ഞ വര്‍ഷം ഒരു വെള്ളിയും രണ്ട് വെങ്കലവുമായിരുന്നു ഇന്ത്യ നേടിയത്.
രാജ്യാന്തര ബോക്സിംഗ് അസോസിയേഷന്റെ പ്രതിനിധികളായാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നതിനാലാണ് താരങ്ങള്‍ രാജ്യാന്തര ബോക്സിംഗ് അസോസിയേഷന്റെ കൊടിക്കീഴില്‍ മത്സരിച്ചത്.
















