Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മരുന്നടി: ഗേയ്‌ക്ക്‌ പിന്നാലെ അസഫ പവലും പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:54 pm IST
inSports

കിറ്റിംഗ്‌സണ്‍ : യുഎസ്‌ സ്പ്രിന്റര്‍ ടൈസണ്‍ ഗേക്ക്‌ പിന്നാലെ 100 മീറ്റര്‍ മുന്‍ ലോകറെക്കോര്‍ഡുകാരന്‍ അസഫ പവലും മരുന്നടിക്ക്‌ പിടിയിലായി.കഴിഞ്ഞ മാസം ജമൈക്കയില്‍ നടന്ന ദേശീയ അത്ലറ്റിക്‌ മീറ്റിനിടെ ഓക്സിലോഫൈന്‍ എന്ന ഉത്തേജകമരുന്ന്‌ പവല്‍ ഉപയോഗിച്ചതായാണ്‌ കണ്ടെത്തിയത്‌. പവലിന്‌ പുറമെ ജമൈക്കയുടെതന്നെ 4-100 മീറ്റര്‍ വനിതാ റിലേ താരം ഷെറോണ്‍ സിപ്സണും ഉത്തേജകമരുന്ന്‌ ഉപയോഗിച്ചതിന്‌ പിടിക്കപ്പെട്ടു. ഇരുവര്‍ക്കുമെതിരേ കടുത്ത നടപടിയുണ്ടാവുമെന്നാണ്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ ദിവസം അമേരിക്കന്‍ സ്പ്രിന്റര്‍ ടൈസണ്‍ ഗേയും ഉത്തജകമരുന്ന്‌ ഉപയോഗിച്ചതിന്‌ പിടിക്കപ്പെട്ടിരുന്നു.

അതേസമയം ഉത്തേജകമരുന്ന്‌ ഉപയോഗിച്ചതായുള്ള വാര്‍ത്ത ശരിവച്ച അസഫ പവല്‍ മരുന്നുപയോഗം ബോധപൂര്‍വമായിരുന്നില്ലെന്ന്‌ പ്രതികരിച്ചു. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സില്‍ 4-100 മീറ്ററില്‍ വെള്ളി മെഡല്‍ നേടിയ ജമൈക്കന്‍ വനിതാ ടീം അംഗമായിരുന്നു ഷെറോണ്‍ സിമ്പ്സണ്‍. 2008ലെ ബീജിംഗ്‌ ഒളിമ്പിക്സില്‍ വനിതകളുടെ 100 മീറ്ററിലും സിമ്പ്സണ്‍ വെള്ളി മെഡല്‍ നേടിയിരുന്നു.

100 മീറ്ററില്‍ മുന്‍ ലോക റെക്കോര്‍ഡുകാരനാണ്‌ അസഫ പവല്‍. 2005 മുതല്‍ 2008 വരെ മികച്ച ഫോമിലായിരുന്ന പവല്‍ 9.77 സെക്കന്റില്‍ ഓടിയെത്തിയാണ്‌ ആദ്യം ലോക റെക്കോര്‍ഡ്‌ സ്ഥാപിച്ചത്‌. പിന്നീട്‌ പവല്‍ 9.74 സെക്കന്‍ഡായി സമയം മെച്ചപ്പെടുത്തി. കരിയറിന്റെ തുടക്കത്തില്‍ മികച്ച ഫോമിലായിരുന്നെങ്കിലും പവലിന്‌ പ്രധാന മീറ്റുകളിലൊന്നും മെഡല്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ജൂണില്‍ ഒസ്ട്രാവ ഗോള്‍ഡന്‍ മീറ്റില്‍ 10.05 സെക്കന്റില്‍ പവല്‍ സ്വര്‍ണ്ണം നേടിയിരുന്നു. ജൂലൈ നാലിന്‌ ലോസനെ ഡയമണ്ട്‌ ലീഗില്‍ 9.88 സെക്കന്റില്‍ വെള്ളിയും പവലിനായിരുന്നു. എന്നാല്‍ അടുത്ത മാസം മോസ്കോയില്‍ നടക്കുന്ന ലോക അത്ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിനുള്ള ട്രയല്‍സില്‍ 10.22 സെക്കന്റില്‍ ഏഴാം സ്ഥാനത്ത്‌ ഫിനിഷ്‌ ചെയ്യാനേ പവലിന്‌ കഴിഞ്ഞിരുന്നുള്ളൂ.

നാട്ടുകാരന്‍ തന്നെയായ യു.എസ്‌.എീന്‍ ബോള്‍ട്ടിന്റെ വരവോടെയാണ്‌ പവല്‍ നിറം മങ്ങി തുടങ്ങിയത്‌. ബോള്‍ട്ട്‌ ബീജിംഗ്‌ ഒളിമ്പിക്സില്‍ 9.69 സെക്കന്‍ഡില്‍ ഓടിയെത്തി തന്റെ പേരില്‍ ലോക റെക്കോര്‍ഡ്‌ സ്ഥാപിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ്‌ യുഎസ്‌ സ്പ്രിന്റര്‍ ടൈസണ്‍ ഗേ ഉത്തേജകമരുന്ന്‌ ഉപയോഗത്തിന്‌ പിടിക്കപ്പെട്ടത്‌. ഒളിമ്പിക്‌ വനിതാ 200 മീറ്റര്‍ ചാമ്പ്യന്‍ ജമൈക്കയുടെ വെറോണിക്ക കാംപെല്‍ പിടിക്കപ്പെട്ടിട്ട്‌ ഒരു മാസം തികയുന്നതിനിടെയാണ്‌ മൂന്ന്‌ പ്രമുഖ താരങ്ങള്‍ കൂടി ഉത്തേജകമരുന്ന്‌ പരിശോധനയില്‍ പിടിയിലാകുന്നത്‌. മരുന്നടിക്ക്‌ പിടിക്കപ്പെട്ടതോടെ അടുത്തമാസം നടക്കുന്ന ലോക അത്ലറ്റിക്‌ മീറ്റില്‍ നിന്ന്‌ പിന്മാറുകയാണെന്ന്‌ ഗേ കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു.

തന്റെ എ സാമ്പിള്‍ പരിശോധനയുടെ ഫലം പോസിറ്റീവ്‌ ആണെന്ന്‌ വിവരം കിട്ടിയതായി ഗേ തന്നെയാണ്‌ പറഞ്ഞിരുന്നത്‌. അമേരിക്കയിലെ ഉത്തേജക വിരുദ്ധ ഏജന്‍സിയായ യുസാഡ ആണ്‌ പരിശോധനാവിവരം ഗേയെ അറിയിച്ചത്‌. 2007ലെ ഒസാക ലോക മീറ്റില്‍ 100, 200 മീറ്ററുകളില്‍ സ്വര്‍ഡണ്ണം ഗേക്കായിരുന്നു. 4-100 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം നേടിയ അമേരിക്കന്‍ ടീമിലും ഗേ അംഗമായിരുന്നു. 2009ലെ ബെര്‍ലിന്‍ ലോക അത്ലറ്റിക്‌ മീറ്റില്‍ 100 മീറ്ററില്‍ വെള്ളിയും ഗേ സ്വന്തമാക്കിയിരുന്നു. ഗേ മരുന്നടിക്ക്‌ പിടിക്കപ്പെട്ടതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ നടക്കേണ്ട യു.എസ്‌.എീന്‍ ബോള്‍ട്ട്‌-ടൈണ്‍ ഗേ പോരാട്ടത്തിനുള്ള അവസരവും ഇതോടെ നഷ്ടമായി.

100 മീറ്ററില്‍ ഈ വര്‍ഷത്തെ ഏറ്റവും വേഗതയേറിയ സമയം ഗേയുടെ പേരിലാണ്‌. ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യുഎസ്‌ ട്രയല്‍സിലാണ്‌ 9.75 സെക്കന്റില്‍ ഫിനിഷ്‌ ചെയ്ത്‌ ഗേ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയം കുറിച്ചത്‌. 100 മീറ്ററില്‍ ഈ വര്‍ഷത്തെ നാല്‌ മികച്ച പ്രകടനങ്ങളില്‍ മൂന്നും ഗേയുടെ വകയായിരുന്നു. അതേസമയം മരുന്നടിയുടെ പശ്ചാത്തലത്തില്‍ പ്രമുഖ സ്പോര്‍ട്സ്‌ ഉപകരണങ്ങളുടെ നിര്‍മാതാക്കളായ അഡിഡാസ്‌ ഗേയുടെ സ്പോണ്‍സര്‍ഷിപ്പ്‌ നിര്‍ത്തിവെച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.