അമ്മാന്: ഇന്ത്യന്‍ താരങ്ങളായ എല്‍. ദേവേന്ദ്രോസിംഗ്, ശിവ് ഥാപ്പ, മന്ദീപ് ജന്‍ഗ്ര എന്നിവര്‍ ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ ഇന്ത്യക്ക് മുന്ന് വെള്ളിമെഡല്‍ ഉറപ്പായി.
49 കി.ഗ്രാം വിഭാഗത്തില്‍ ചൈനയുടെ എല്‍വി ബിന്നെ ഇടിച്ചിട്ടാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 56 കി. ഗ്രാം വിഭാഗത്തില്‍ കിര്‍ഗിസ്ഥാന്റെ മല്ബെകോവ് ഒബര്ബെക്കിനെ പരാജയപ്പെടുത്തിയാണ് ശിവ് ഥാപ്പ ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലില്‍ ആതിഥേയരുടെ ഒബാഡ അല്കബെയാണ് ശിവ് ഥാപ്പയുടെ എതിരാളി.
69 കി.ഗ്രാം വിഭാഗത്തില്‍ മംഗോളിയയുടെ ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് ഓട്ടോണ്ജര്ഗാലിനെ ഇടിച്ചിട്ടാണ് മന്ദീപ് ജന്‍ഗ്ര ഫൈനലിലേക്ക് കുതിച്ചത്.
അതേസമയം കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവ് മനോജ്കുമാര്‍ സെമിഫൈനലില്‍ പരാജയപ്പെട്ടു.
















