മെഡലിന്‍ (കൊളംബിയ): കൊളംബിയന്‍ നഗരമായ മെഡലിനില്‍ നടക്കുന്ന ലോക അമ്പെയ്‌ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ വെങ്കലം നേടി. കോമ്പൗണ്ട് ഇനം പുരുഷ വിഭാഗത്തില്‍ രജത് ചൗഹാന്‍, സന്ദീപ് കുമാര്‍, രത്തന്‍ സിംഗ് എന്നിവരടങ്ങുന്ന ടീമിനാണ് വെങ്കലം ലഭിച്ചത്. മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള മത്സരത്തില്‍ ആതിഥേയരായ കൊളംബിയയെയാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്. ഈയിനത്തില്‍ ഫ്രാന്‍സിനാണ് സ്വര്‍ണ്ണം. അമേരിക്ക വെള്ളി മെഡലും കരസ്ഥമാക്കി.
















